കെ.എന്‍.എം മര്‍കസുദഅവ
കോഴിക്കോട് : പലസ്തിന്‍ ജനതയെ കൊന്നൊടുക്കി രക്തദാഹം തീര്‍ക്കുന്ന ആഗോള കുറ്റവാളി ബെഞ്ചമന്‍ നെതന്യാഹ്യവിനെയും ഇസ്രായേലിനെയും ഒറ്റപ്പെടുത്താന്‍ ലോക രാഷ്ട്രങ്ങള്‍ മുന്നോട്ടുവരണമെന്ന് കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു. യാതൊരു പ്രകോപനവുമില്ലാതെ വിശുദ്ധ റമദാനിന്റെ രാപ്പകലുകളില്‍ പലസ്തീനില്‍ രക്തച്ചൊരുച്ചില്‍ നടത്തുന്ന സാഹചര്യത്തില്‍ ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണം. വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പലസ്തീനിലെ കൊച്ചു കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്ന ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹ്യവിനെ കുറ്റവിചാരണ ചെയ്ത് ശിക്ഷ വിധിക്കാര്‍ ലോക കോടതി തയ്യാറാവണം. മനുഷ്യത്വം മരവിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പും നെതന്യാഹുവും ലോകസമാധാനത്തിന് ഭീഷണിയാണ്.
ആഗോള മനുഷ്യാവകാശ പ്രസ്ഥാനങ്ങളോടൊപ്പം ഇന്ത്യയുള്‍പെടെയുള്ള ലോക രാഷ്ട്രങ്ങള്‍ പലസ്തീനിലെ കൂട്ടക്കൊലക്കെതിരെ ശക്തമായ ഇടപെടല്‍ നടത്തണമെന്ന് കെ.എന്‍.എം മര്‍കസുദ്ദഅവ അഭ്യര്‍ത്ഥിച്ചു.
കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.അഹമ്മദ് കുട്ടി മദനി അധ്യക്ഷതവഹിച്ചു. എന്‍ എം അബദുല്‍ ജലീല്‍, ഡോ.അനസ് കടലുണ്ടി, ഫൈസല്‍ നന്മണ്ട, എ ടി ഹസ്സന്‍മദനി, ഡോ.ഐ പി അബ്ദുസ്സലാം, എഞ്ചി. സൈതലവി, ഇ ആര്‍ അബ്ദുല്‍ ജബ്ബാര്‍, പി ടി മജീദ് സുല്ലമി, അലിമദനി മൊറയൂര്‍, കെ പി മുഹമ്മദ്, കെ എല്‍ പി യൂസുഫ്, ബിപിഎ ഗഫൂര്‍, ഡോ.ഫുഖാര്‍ അലി, പി പി ഖാലിദ്, കെ പി അബ്ദുറഹ്മാന്‍ സുല്ലമി, സി മമ്മു കോട്ടക്കല്‍, എം കെ മൂസ മാസ്റ്റര്‍, ഡോ.നൗഷാദ് എ പി, അഡ്വ.മുഹമ്മദ് ഹനീഫ, കെ പി അബ്ദുല്‍ റഹ്മാന്‍ ഖുബ, സലീം കരുനാഗപ്പള്ളി, പ്രൊഫ.ഷംസുദ്ദീന്‍ പാലക്കോട്, കെ എ സുബൈര്‍, പി അബ്ദുസ്സലാം, പ്രൊഫ. കെ പി സക്കരിയ, കെ എല്‍ പി ഹാരിസ്, സി ടി ആയിഷ, അബ്ദുല്‍ലത്തീഫ് കരിമ്പുലാക്കല്‍, ഡോ.അന്‍വര്‍ സാദത്ത്, റുക്‌സാന വാഴക്കാട്, അസ്‌ന നാസര്‍ പ്രസംഗിച്ചു.
Leave a Reply