
ഇരിങ്ങാലക്കുട : മാപ്രാണം സ്വദേശിയിൽ നിന്ന് 2018 ആഗസ്റ്റ് മാസം മുതൽ 2019 ജനുവരി മാസം വരെ പല തവണകളായി 31000/- (മുപ്പത്തിയൊന്നായിരം) രൂപ കുറ്റാരോപിതരായ പ്രസീത എന്ന സ്ത്രീയും, മാപ്രാണം സ്വദേശിയായ അനീഷ്, പെരിഞ്ഞനം സ്വദേശിയായ ഹരി എന്നിവർ ചേർന്ന് കൽക്കത്തയിലെ ഒരു മഠത്തിന്റെ മഠാധിപതി ആവാൻ പോവുകയാണെന്നും ബാങ്കുകളിൽ അനാഥമായി കിടക്കുന്ന പണം പാവങ്ങളിലേക്ക് എത്തിക്കുന്നതിനായി ഒരു ട്രസ്റ്റ് രൂപികരിക്കുന്നതിന് ഉയർന്ന ലാഭ വിഹിതം നൽകാമെന്നും ഇറിഡിയം ലോഹം വിദേശത്തേക്ക് കയറ്റി അയച്ചിട്ടുണ്ടെന്നും അതിന്റെ ഫണ്ട് ലഭിക്കുന്ന മുറക്ക് പണം തിരികെ നൽകാമെന്നും പറഞ്ഞ് നാളിത് വരെയായി പണം തിരികെ നൽകാതെ തട്ടിപ്പ് നടത്തി എന്നതാണ് പരാതിയുടെ ഉള്ളടക്കം.
Leave a Reply