
മികച്ച പ്രവർത്തനം കാഴ്ചവച്ച ഉദ്യോഗസ്ഥർക്ക് റൂറൽ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ അനുമോദനവും ഉപഹാരവും. ഔദ്യോഗിക കൃത്യനിർവ്വഹണ രംഗത്ത് ക്രിയാത്മക പ്രവർത്തനവും, മികവും കാഴ്ചവച്ചവർക്കാണ് ലാപ്പ്ടോപ്പ്, ടാബ്, മൊബൈൽ ഫോണുകൾ എന്നിവ ഉപഹാരമായി നൽകിയത്. ഉദ്യോഗസ്ഥർക്ക് പ്രചോദനം നൽകുകയും, റൂറൽ ജില്ലയെ മികവിൻ്റെ കേന്ദ്രമായ് മാറ്റുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. റൂറൽ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന യോഗം ഉദ്ഘാടനം ചെയ്ത് ഉപഹാരം വിതരണം ചെയ്തു.അഡീഷണൽ എസ്.പി എം.കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ഡിവൈഎസ്പി വി.എസ് നവാസ്, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ്’ വിനോദ് മാത്യു, ഡി.പി.ഒ മാനേജർ ഗിരീഷ് കുമാർ, ഇ എ അബ്ദുൾ റഹിം, ഷൈജു പി.തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. എ.എസ്.ഐ വി.ആർ സുരേഷ്, മിനിസ്റ്റീരിയൽ സ്റ്റാഫ് അംഗങ്ങളായ കവിത സെബാസ്റ്റ്യൻ, മിജിന വി.മജീദ്, സി പി ഒ മാരായ കെ.പി പ്രവീൺ കുമാർ, ഇ.എസ് പ്രശാന്ത്, ഡിസ്ട്രിക്ട് മീഡിയ സെൽ, ലീഗൽ സെൽ എന്നിവർക്കാണ് ഉപഹാരങ്ങൾ നൽകിയത്. ജില്ലയിൽ ആദ്യമായാണ് മികച്ച ഉദ്യോഗസ്ഥർക്ക് ഇത്തരത്തിൽ ആദരം നൽകുന്നത്.
Leave a Reply