
രവിമേലൂർ
മുരിങ്ങൂർ :മേലൂർ ഗ്രാമ പഞ്ചായത്തും, മർച്ചൻ്റസ് അസ്സോസിയേഷനും, പൊതുജനങ്ങളും, ഒത്തുചേർന്ന് മുരിങ്ങൂർ സിഗ്നൽ ജംഗ്ഷൻ റോഡ് പണി തടയുകയും, ഏപ്രിൽ 4ാം തിയതി കോടതി കേസ്സ് പരിഗണിച്ചതിനു ശേഷം മാത്രമെ പണി നടത്താവൂ എന്നും, സർവ്വീസ് റോഡുകളുടെ പണി പൂർത്തികരിച്ചതിനു ശേഷം മാത്രമെ മെയിൻ ഹൈവേയുടെ പണികൾ നടത്താവൂ എന്ന തീരുമാനത്തിനു വേണ്ടി കോടതിയിൽ കേസ്സ് ഫയൽ ചെയ്തു!കോടതി ഫയൽ സ്വീകരിക്കുകയും, ഏപ്രിൽ നാലിനു ശേഷം വേണ്ട തീരുമാനം എടുത്ത് പണികൾ പൂർത്തികരിക്കാം എന്ന കോടതി തീരുമാനം കാറ്റിൽ പറത്തി, കള്ളന്മാരെപ്പോലെ ആരും ഇല്ലാത്ത തക്കം നോക്കി, വെളുപ്പിന് മൂന്നു മണിയ്ക്ക് റോഡ് പൊളിക്കുകയും, സർവ്വീസ് റോഡുകളുടെ പണി പൂർത്തീകരിക്കാത്തതുകൊണ്ട് ഏഴാറ്റൂമുഖം , മേലൂർ മലയോര ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ചാലക്കുടി, തൃശൂർ ഭാഗത്തേയ്ക്ക് പോകണമെങ്കിൽ വളരെ ദൂരം സഞ്ചരിച്ചതിനു ശേഷം മാത്രമെ “യൂ”ടേൺ ചെയ്യാൻ സാധിക്കുകയുള്ളു! തന്നെയല്ല ഇവിടെ നിർമിക്കാൻ പോകുന്ന പ്രവേശന കവാടത്തിന് ‘ പൊക്കം കുറഞ്ഞ രീതിയിൽ ആണ് പണിയാൻ ഉദ്ദേശിക്കുന്നത്! ഈ പ്രദേശത്ത് ധാരാളം കമ്പനികൾ പ്രവർത്തിക്കുന്ന പ്രദേശമായത് കൊണ്ടും, എറണാകുളം, ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ തിരിഞ്ഞ് മേലൂർ – ഏഴാറ്റുമുഖം റോഡിലേയ്ക്ക് പ്രവേശിക്കാൻ വേണ്ട ബെൽ മൗത്ത് ആവശ്യമാണ്!പൊക്കം കുടുതലാക്കി അണ്ടർപാസ്സ് സംവിധാനം ഒരുക്കണമെന്നാണ്, മേലൂർപഞ്ചായത്തും, മർച്ചൻ്റ്സും , പൊതുജനങ്ങളും ഒന്നടങ്കം പറയുന്നത്! പോലീസ്സിൻ്റെ സഹായത്തോടെ പ്രവർത്തനം പുനരാരംഭിക്കാൻ ശ്രമിച്ചെങ്കിലും, പഞ്ചായത്തും, മർച്ചൻ്റസും , നാട്ടുകാരും, ചേർന്ന് പണികൾ നിറുത്തി വയ്പിക്കുകയും , കലക്ടറുടെ നിർദ്ദേശപ്രകാരം തീരുമാനങ്ങൾ കൈക്കൊള്ളണമെന്നും തീരുമാനിച്ചു!കലക്ടർ2.30 ന് ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.


Leave a Reply