
രവിമേലൂർ
മാണിക്യമംഗലം :മാണിക്യമംഗലം ഗവൺമെന്റ് എൽ പി സ്കൂളിന്റെ 80-)o വാർഷികവും ദീർഘകാലത്തെ സേവനത്തിനുശേഷം സർവീസിൽ നിന്നും വിരമിക്കുന്ന ഹെഡ്മിസ്ട്രസ് സജി ടീച്ചർ,സീനിയർ അധ്യാപിക മിനി ടീച്ചർ എന്നിവർക്കുള്ള യാത്രയയപ്പും കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഷൈജൻ തോട്ടപ്പള്ളി ഉദ്ഘാടനം ചെയ്തു. കാലടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഷാനിദാ നൗഷാദ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.
അങ്കമാലി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി സീന പോൾ സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് ഉപഹാരങ്ങൾ നൽകി.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ശാന്ത ചാക്കോ, സിജു കല്ലിങ്ങൽ, ഷിജി വർഗീസ്,വാർഡ് മെമ്പർമാരായ അംബികാബാലകൃഷ്ണൻ, ബിനോയ് കൂരൻ, ഷിജ സെബാസ്റ്റ്യൻ, അങ്കമാലി ബി ആർ സി മേധാവി ഷീജ രത്നം,പിടിഎ പ്രസിഡന്റ് മിനി അജി, സ്കൂൾ ലീഡർ നവീൻ ഇ ആർ, എം ആർ വിദ്യാധരൻ, രമ്യ വി ആർ, ചാന്ദ്നി സി ശശി, ജിൽസ എ ടി, എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
Leave a Reply