പുറ്റെക്കര:കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ രാജീവ് ഗാന്ധി കൊള്ളന്നൂർ കുടിവെള്ള പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ജിമ്മി ചൂണ്ടൽ നിർവഹിച്ചു.കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ വാർഡ് മെമ്പറുമായ ലിൻ്റിഷിജു അധ്യക്ഷത വഹിച്ചു. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡണ്ട് സി. വി .കുര്യാക്കോസ് സ്വാഗതം പറഞ്ഞു . ജില്ലാ പഞ്ചായത്തും, ഗ്രാമ പഞ്ചായത്തും സംയുക്തമായി 22.5ലക്ഷം രൂപയാണ് പദ്ധതിക്കായി മാറ്റി വെച്ചിരിക്കുന്നത്.

വിശിഷ്ട അതിഥികളായ പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ലീലാ രാമകൃഷ്ണൻ, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ .എം .ലെനിൻ,കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ.ബി.ദീപക്ക്വാ,vpർഡ് മെമ്പർമാരായ സി .ഓ .ഔസേപ്പ് മേരി പോൾസൺ പകൽവീട് പ്രസിഡണ്ട് സി.ഡി ഔസേപ്പ്, ജെൻസി ഡേവിഡ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . കെ .എ രവീന്ദ്രൻ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.