അഖിൽ

വലപ്പാട്:ഇക്കഴിഞ്ഞ മാർച്ച് 14-ാം തീയ്യതി വലപ്പാട് പോലിസ് സ്റ്റേഷൻ പരിധിയിൽ നാട്ടിക പളളിയുടെ സമീപത്ത് വച്ച് രാത്രി 11 മണിക്ക് സവാരി വന്നതിൻെ്റ വാടക ഓട്ടോ ഡ്രൈവറായ അഴീക്കോട്, എറിയാട് ദേശത്ത് കരിപ്പാക്കുളം വീട്ടിൽ അംജദ് (47 വയസ്സ്) ചോദിച്ചതിൻെ്റ വിരോധത്താൽ അംജിദിനെ മുഖത്ത് കൈകൊണ്ട് ഇടിക്കുകയും കലിങ്കല്ല് കഷ്ണം കൊണ്ട് തലയുടെ ഇടത് വശത്ത് ഇടിക്കുകയും പോക്കറ്റിൽ നിന്നും 15000/- രൂപ വില വരുന്ന മൊബൈൽ ഫോണും 200 രൂപയും തട്ടിപ്പറിച്ചെടുത്തു കൊണ്ടു പോകുകയും ചെയ്ത കാര്യത്തിന് നാട്ടിക കാമ്പ്രത്ത് വീട്ടിൽ അഖിൽ (32 വയസ്സ്) എന്നയാളെ ഇന്ന് (16.03.2025) രാവിലെ 11:30 മണിയോടെ നാട്ടിക AKG സമീപത്തു നിന്നും വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു..

വലപ്പാട് പോലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം കെ രമേഷ്, പ്രിൻസിപ്പൽ എസ് ഐ എബിൻ, പ്രൊബേഷൻ എസ്ഐ ജിഷ്ണു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സോഷി, ലെനിൻ, സിപിഒ ബിജേഷ്, സിപിഒ സന്ദീപ്, സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ മുജീബ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അഖിൽ 2020 ൽ വലപ്പാട് പോലിസ് സ്റ്റേഷനിൽ ഒരു റോബറി കേസും, മലപ്പുറം തിരൂർ പോലീസ് സ്റ്റേഷനിൽ ഒരു മോഷണ കേസും, കൈപ്പമംഗലം പോലീസ് സ്റ്റേഷനിൽ രണ്ട് റോബറി കേസുകളും 2016 ൽ വലപ്പാട് പോലീസ് സ്റ്റേഷനിൽ ഒരു വധശ്രമ കേസും അടക്കം 8 ഓളം ക്രിമിനൽ കേസുകളിലെ പ്രതിയാണ്.

Leave a Reply

Your email address will not be published.