രവി മേലൂർ 

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയലെ  കോലോത്തുംപടിയിൽ വെച്ച് വേളൂക്കര കോലോത്തുംപടി സ്വദേശിയായ തെക്കേടത്ത് വീട്ടിൽ ഹരിദാസ് 36 വയസ് എന്നയാളെ 16.03.2025 തിയ്യതി രാത്രി 07.30 മണിക്ക് കമ്പിവടി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഈസ്റ്റ് കോമ്പാറ സ്വദേശിയായ കുഴിക്കണ്ടത്തിൽ വീട്ടിൽ ഷെരീഫ്  42 വയസ്, ചാലാംപാടം സ്വദേശിയായ  വെളക്കനാടൻ വീട്ടിൽ സോണി 39 വയസ് എന്നിവരെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്….

ഹരിദാസ് സോണിയെ അസഭ്യം പറഞ്ഞതിലുള്ള വൈരാഗ്യത്താലാണ്  ഇവർ രണ്ട് പേരും ചേർന്ന് ഇന്നലെ 16-03-2025 തിയ്യതി രാത്രി 07.30 മണിയോടെ കോലോത്തും പടിയിൽ വെച്ച്  സോണി  ഹരിദാസിന്റെ രണ്ട് കൈയും പുറകിലേക്ക് ഒതുക്കിപിടിച്ച് വലതുകൈകൊണ്ട് നെഞ്ചിലും അടിവയറ്റിലും അടിക്കുകയും ഇടിക്കുകയും  ഇരുമ്പുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ഷെരീഫ് ഹരിദാസിനെ നെറ്റിയിലും മുഖത്തും ഇടിച്ച് പരിക്കേൽപിക്കുകയും ചെയ്ത സംഭവത്തിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഇവർ ഒളിവിപോയി.  അന്വേഷണത്തിനിടയിൽ സോണിയെ ഇരിങ്ങാലക്കുട മഠത്തിക്കര ലൈനിൽ നിന്നും ഷെരീഫിനെ കാട്ടൂർ കീഴ്ത്താണിയിൽ നിന്നുമാണ് ഇരിങ്ങാലക്കുട പോലീസ്  അറസ്റ്റ് ചെയ്തത്.

ഷെരീഫിന് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ 2005, 2006 വർഷങ്ങളിൽ ഒരോ അടിപിക്കേസും, 2008 ൽ 2 അടിപിടിക്കേസും,  2013 ൽ ഒരു അടിപിടിക്കേസും, 2018 ൽ ഒരു അടിപിടിക്കേസും, കൊലപാതകശ്രമ കേസും, 2025 ൽ ഒരു അടിപിടിക്കേസും. കാട്ടൂർ പോലീസ് സ്റ്റേഷനിൽ 2021 കൊലപാതകക്കേസും അടക്കം 9 ക്രമിനൽ കേസുകളുണ്ട്….

സോണിക്ക് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ 2019 ൽ ലൈഗിക പീഢന കേസുണ്ട്…..

ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജൻ എം.എസ്, സബ് ഇൻസ്പെക്ടർ, ആൽബി തോമസ് വർക്കി, എ.എസ്.ഐ. ഉമേഷ്.കെ.വി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രഞ്ജിത്ത്.എം.ആർ, ദേവേഷ്, രാഹുൽ, സിവിൽ പോലീസ് ഓഫീസർ മുരളീ കൃഷ്ണ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്
.




Leave a Reply

Your email address will not be published.