എം എസ് എം – ഐ ജി എം മലപ്പുറം വെസ്റ്റ് ജില്ലാ സമിതി സംഘടിപ്പിച്ച കിഡ്സ് ഗാദറിംങ്ങിൽ വിജയികളായവർക്ക് തിരൂർബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ സമ്മാനങ്ങൾ വിതരണം ചെയ്യുന്നു.

വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

തിരൂർ: എം എസ് എം – ഐ ജി എം മലപ്പുറം വെസ്റ്റ് ജില്ലാ സമിതി “കളിയിൽ അല്പം കാര്യം കുട്ടി കൂട്ടം” കാമ്പയിൻ്റെ ഭാഗമായി സംഘടിപ്പിച്ച കിഡ്സ് ഗാദറിംങ്ങ് ശ്രദ്ധേയമായി. ഖുർആൻ പാരായാണം, പ്രശ്നോത്തരി, പാട്ടുകൾ, കഥകൾ, പ്രസംഗം, ചർച്ചകൾ, കളികൾ, കളറിംങ്ങ് എന്നിവയിൽ അഞ്ഞൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. വിജയികൾക്ക് തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ സമ്മാനങ്ങൾ വിതരണം ചെയ്തു. സി എം സി. റഷാദ് അധ്യക്ഷത വഹിച്ചു. വി. ടി. അബ്ദു റഹിമാൻ കുട്ടികളുമായി സംവദിച്ചു. ജവാദ് നിരോൽപാലം ,മുഫീദ് തിരൂർ , ജാസിം പൊന്നാനി ,ഷെബിൻ റഷാദ് താനാളൂർ,നുബ്ന അബ്ബാസ് , റന ചേനാടൻ , കെ നാജിയ, പി.നാഷിയ, കെ മുഹ്സിന എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.