ദമ്മാം: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ഇന്റർനാഷണൽ തലത്തിൽ ‘തല ഉയർത്തി നിൽക്കാം’ എന്ന ക്യാപ്ഷനിൽ നടത്തിവരുന്ന മെംബർഷിപ്‌ കാമ്പയിനിന്റെ ഭാഗമായി ദമ്മാം റീജിയനിലിന് 2025-2026 വർഷത്തേക്ക്‌ പുതിയ നേതൃത്വം നിലവിൽ വന്നു. സയ്യിദ് സീതിക്കോയ തങ്ങളുടെ സാനിധ്യത്തിൽ നടന്ന വാർഷിക കൗൺസിൽ ഐസിഎഫ് ഇന്റർനാഷണൽ പബ്ലിക്കേഷൻ & മീഡിയ സെക്രട്ടറി സലിം പാലച്ചിറ ഉദ്‌ഘാടനം ചെയ്തു,

സെൻട്രൽ ദാഇ മുഹമ്മദ് അമാനി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. നാഷണൽ സെക്രട്ടറി ബഷീർ ഉള്ളണം, പ്രൊവിൻസ് സെക്രട്ടറി ശരീഫ് മണ്ണൂർ എന്നിവർ പുനഃസംഘടനയ്ക്ക് നേതൃത്വം നൽകി. അഷ്‌റഫ് പട്ടുവം, അൻവർ കളറോഡ്, അബ്ദുന്നാസർ മസ്താൻമുക്ക് , റാഷിദ് കോഴിക്കോട് എന്നിവർ അനുമോദന പ്രഭാഷണം നടത്തി. സെൻട്രൽ പ്രെസിഡെന്റ് ഷംസുദ്ദീൻ സഅദി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ബാസ് തെന്നല സ്വാഗതവും ഫിനാൻസ്‌ സെക്രട്ടറി അഹ്‌മദ്‌ നിസാമി നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികൾ: പ്രസിഡന്റ് അഹ്‌മദ്‌ നിസാമി, ജനറൽ സെക്രട്ടറി അബ്ബാസ് തെന്നല, ഫിനാൻസ് സെക്രട്ടറി സക്കീർ ഹുസൈൻ മാന്നാർ, ഡെപ്യൂട്ടി പ്രസിഡന്റുമാർ ശംസുദ്ദീൻ സഅദി, സലിം സഅദി, സിദ്ദിഖ് സഖാഫി ഉറുമി. വിവിധ ഡയറക്ടറേറ്റുകളുടെ സെക്രട്ടറിമാർ; മുനീർ തോട്ടട (സംഘടന & ട്രെയിനിങ്), ജാഫർ സാദിഖ് (അഡ്മിൻ & ഐടി). മുസ്തഫ മുക്കൂട് (പിആർ & മീഡിയ), അബ്ദുൽമജീദ് ചങ്ങനാശ്ശേരി (തസ്കിയ്യ), അൻവർ തഴവ (വുമൺ എംപവർമെൻറ്), അഷ്‌റഫ് ചാപ്പനങ്ങാടി(ഹാർമണി & എമിനെൻസ്), ഹംസ സഅദി (നോളേജ്), അർഷദ് എടയന്നൂർ (മോറൽ എഡ്യൂക്കേഷൻ), അഹ്‌മദ്‌ തോട്ടട (വെൽഫയർ & സർവീസ്), അബ്ദുൽഖാദർ സഅദി കൊറ്റുമ്പ (പബ്ലിക്കേഷൻ), ഹസൻ സഖാഫി ചിയ്യൂർ (എക്കണോമിക്സ്).

രണ്ടുമാസമായി നടത്തിവരുന്ന റീ-കണക്ടിൻറെ ഭാഗമായി 34 യൂണിറ്റുകളുടെയും 7 ഡിവിഷനുകളുടെയും പുനഃസംഘടയ്ക്ക് ശേഷമാണ് പുതിയ റീജിയണൽ കമ്മിറ്റി നിലവിൽ വന്നത്.

Leave a Reply

Your email address will not be published.