വിള കൃഷി സമൃദ്ധി പദ്ധതി

താനാളൂർ കൃഷിഭവന്റെ നേതൃത്വത്തിൽ അരീക്കാട് പാടശേഖരത്തിൽ 15 ഏക്കറിൽ നടത്തിയ തണ്ണിമത്തൻ കൃഷി വിളവെടുപ്പിൽ ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടർ എസ് ബീന ആദ്യ വില്പന നടത്തുന്നു.

താനൂർ: താനാളൂർ ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ്റെ നേതൃത്വത്തിൻ്റെ
അരിക്കാട് പാട ശേഖരത്തിൽ 15 ഏകർ സ്ഥലത്ത് കൃഷി ചെയ്ത തണ്ണിമത്തൻ വിളവെടുപ്പ് നാടിന് ആഘോഷമായി.
ജനപ്രതിനിധികളും,കൃഷി വകുപ്പിലെ
ഉന്നത ഉദ്യോഗസ്ഥരും
കർഷകരുമടക്കം നിരവധി പേർ
ചടങ്ങിൽ പങ്കെടുത്തു.
കൃഷി വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതിയിൽ ആകെ ചെലവിന്റെ 90% വും സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ പദ്ധതിയിൽ ആകെ ചെലവിന്റെ 55% വും കർഷകർക്ക് സബ്സിഡിയായി ലഭിക്കും.ഗ്രാമപഞ്ചായത്ത് അംഗം കുഞ്ഞിപ്പ തെയ്യമ്പാടിയുടെ നേതൃത്വത്തിൽ
പാടശേഖര സമിതി അംഗങ്ങളായ വി. കുഞ്ഞിതു, കള്ളിക്കൽ റസാഖ് ‘ഒ’നൗഷാദ്, ബദറു എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി ചെയ്തിരുന്നത്.
അഞ്ചിനം തണ്ണിമത്തൻ, പൊട്ടു വെള്ളരി, ഷമാം എന്നിവയാണ് വിളവെടുത്തത്.

അരിക്കാട് പാടശേഖരത്ത് നടന്ന വിളവെടുപ്പ് ഉത്സവം
താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സൈനബ ചേനാത്ത് ഉദ്ഘാടനം ചെയ്തു.താനാളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എം. മല്ലിക അധ്യക്ഷത വഹിച്ചു.ജില്ലാ കൃഷി ഡപ്യുട്ടി ഡയരക്ടർ എസ്. ബീന മുഖ്യാതിഥിയായി.
താനാളൂർ പഞായന്ത് സ്ഥിരം സമിതി അധ്യക്ഷ കെ. അമീറ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.സൽമത്ത്, ആബിദ ഫൈസൽ,
പൊന്മുണ്ടം കൃഷി അസി ഡയരക്ടർ പി. ഇ. ബാബു സക്കിർ,
കൃഷി ഓഫിസർ ഡോ.പി.ശില്പ .
കൃഷി ആസുത്രണ സമിതി അംഗങ്ങളായ
ഇ.ജയപ്രകാശ്, മുജീബ് താനാളൂർ , എം. വിശ്വൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.