കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രിയുടെ നിർദ്ദേശം
ന്യൂഡൽഹി: ഈ അധ്യയന വർഷത്തിൽ 759064 ഇന്ത്യൻ വിദ്യാർഥികൾ വിവിധ വിദേശ രാജ്യങ്ങളിൽ പഠനം നടത്തുന്നുണ്ടെന്നും ഇവർ മദദ് പോർട്ടലിൽ വിവരങ്ങൾ രേഖപ്പെടുത്തണമെന്നും കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ഡോ. സുകാന്ത മജുംദാർ മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറിയും പാർലമെൻ്ററി പാർട്ടി ലീഡറുമായ ഇ.ടി.മുഹമ്മദ് ബഷീർ എം പിയെ അറിയിച്ചു.
വിദേശത്ത് വിദ്യാഭ്യാസവും പാർട്ട് ടൈം ജോലിയും വാഗ്ദാനം ചെയ്യുന്ന ഏജൻസികളുടെ തെറ്റായ വാഗ്ദാനങ്ങളുടെ പേരിൽ ധാരാളം ഇന്ത്യൻ വിദ്യാർത്ഥികൾ കെണിയിൽ വീഴുന്നുണ്ടെന്നും
അടിയന്തര സാഹചര്യങ്ങളിൽ വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികളുടെ ക്ഷേമത്തിനായി സർക്കാർ എന്തെങ്കിലും പദ്ധതി നിർദ്ദേശിക്കുന്നുണ്ടോ എന്നും ചോദ്യം ഉന്നയിച്ചിരുന്നു.
കഴിഞ്ഞ മൂന്ന് വർഷങ്ങൾക്കുള്ളിൽ വിദേശത്തേക്ക് പോകുമ്പോൾ പഠനം/വിദ്യാഭ്യാസം എന്ന നിലയിൽ തങ്ങളുടെ സന്ദർശനത്തിന്റെ ഉദ്ദേശ്യം വെളിപ്പെടുത്തിയ ഇന്ത്യക്കാരുടെ എണ്ണം 2022, 2023 വർഷങ്ങളിൽ 750365, 892989 എന്നിങ്ങനെയാണ്.
വിദേശത്ത് പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള നമ്മുടെ പൗരന്മാർക്ക് ഉണ്ടാകുന്ന ആകസ്മിക ചെലവുകൾ നിറവേറ്റുന്നതിനായി ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട്
(ICWF) രൂപീകരിച്ചിട്ടുണ്ട്. ഇന്ത്യ സർക്കാർ വിദേശത്തുള്ള എല്ലാ ഇന്ത്യൻ മിഷനുകളിലും പോസ്റ്റുകളിലും സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
മദദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നത് വഴി അവരുടെ പരാതികളും പ്രശ്നങ്ങളും സമയബന്ധിതമായി പരിഹരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ഇ.ടി മുഹമ്മദ് ബഷീർ എംപിക്ക് മന്ത്രി പാർലമെൻ്റിൽ മറുപടി നൽകി.
Leave a Reply