തിരുനാവായ :തിരുന്നാവായയുടെ
ജൈവ പൈതൃക സമ്പത്ത് ലോക ശ്രദ്ധയിൽ എത്തിക്കുന്നതിന് വേണ്ടിയും ഇവയുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് വേണ്ടി തിരുന്നാവായ മാമാങ്ക മെമ്മോറിയൽ ട്രസ്റ്റും റി എ ക്കൗയും പേരാർ ശബ്ദം എന്ന പേരിൽ ജൈവപൈതൃക ബോധന പത്രിക പുറത്തിറക്കി.

ഭാരതപ്പുഴയെയും തിരൂർ പുഴയെയും കുറിച്ചും തിരുനാവായയിലെ പക്ഷി സമ്പത്തും താമര കൃഷിയും ഉൾപ്പെടെ വിവിധ വിഷയങ്ങൾ പരാമർശിക്കുന്ന പത്രിക പ്രകാശനം വാർഡ് മെമ്പർ അബ്ദുൽ ജബ്ബാറിന് നൽകിക്കൊണ്ട് അവിസനമർമ്മ കളരി പഠനകേന്ദ്രം ഡയറക്ട്ടർ
കാടാമ്പുഴ മൂസ ഗുരുക്കൾ നിർവഹിച്ചു.
റി എക്കൗ പ്രസിഡൻറ് പൂവ്വത്തിങ്കൽ റഷീദ് അധ്യക്ഷൻ ആയിരുന്നു.
ചിറക്കൽ ഉമ്മർ പതിപ്പ് പരിചയപ്പെടുത്തി.
വാർഡ് മെമ്പർമാരായ ഇ.പി.മൊയ്തീൻ
കുട്ടി, സോളമൻ വിക്ടർ ദാസ് കളരിക്കൽ,കൃഷി വിജ്ഞാന കേന്ദ്രം മുൻസയിന്റി ഫിക്കൽ
അംമ്പുജൻ തവനൂർ മാമാങ്കം മെമ്മോറിയൽ ട്രസ്റ്റ് സെക്രട്ടറ റി
അബ്ദുൽ വാഹിദ് പല്ലാർ , കെ ഇ ടി ജില്ല പ്രസിഡന്റ മൻസൂർ മൂപ്പൻ. ജൈവകർഷക സംഘം സക്രട്ടറി നെടുവഞ്ചേരി കുത്തിബാവ , ടി.കെ അലവിക്കുട്ടി, മുളക്കൽ മുഹമ്മദലി, എം.കെ. സതീഷ് ബാബു,മണികണ്ഠൻ രാങ്ങാട്ടൂർ, അഷ്കർ പല്ലാർ , സലീം തോട്ടായി ലത്തീഫ് കുറ്റിപ്പുറം.സി .കെ ശിവദാസൻ, ഇ.പി ശരീഫ് , കോഴിപ്പുറം ബാവ തുടങ്ങിയവർ പങ്കെടുത്തു.
ഇതോടനുബന്ധിച്ച് സൗഹൃദ നോമ്പുതുറയും സംഘടിപ്പിച്ചു.തിരുന്നുവായയിലെ പക്ഷി സമ്പത്തും ജൈവവ പൈതൃകവും പരിചയപ്പെടുത്തുന്ന പത്രിക ഗവേഷകർക്കും വിദ്യാർത്ഥികൾക്കും ഏറെ ഉപകാരപ്പെടുന്നതാണ്.

Leave a Reply

Your email address will not be published.