
തിരൂരങ്ങാടി : പോലീസ് കസ്റ്റഡിയിൽ ഒരു വർഷം മുന്നെ കൊല്ലപ്പെട്ടതാമിർ ജിഫ്രി കൊലകേസിലെ പ്രതികളായ പോലീസ് കാരെ സർവീസിൽ തിരിച്ചെടുത്തത് നീതിയോടുള്ള വെല്ലുവിളിയാണെന്ന് എസ്.ഡി.പി.ഐ. തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി.
ഒരു വർഷം മുന്നെയാണ് മമ്പുറം സ്വദേശി താമിർ ജിഫ്രി താനൂർ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടത്.
തുടക്കത്തിൽ തന്നെ ക്രൂരമായ കൊലപാതകത്തെ മറച്ച് പിടിക്കാനും, പ്രതികളെ രക്ഷപെടുത്താനും അന്നത്തെ മലപ്പുറം എസ്.പി സുജിത്ത് ദാസും സംഘവും ശ്രമിച്ചതും അതിനെതിരെ ശക്തമായ പ്രതിഷേധവും ഉയർന്നതിനെ തുടർന്നാണ് ഹൈകോടതി സി.ബി.ഐ അന്വേഷണത്തിൽ പോലീസുകാരുടെ ക്രൂരമായ മർധനമാണ് കൊലക്ക് കാരണമെന്ന് കണ്ടത്തിയത്.
പ്രതികളായ 4 പോലീസ് കാരെ പ്രതികളാക്കി കേസ്സെടുത്ത് ജയിലിലടക്കുകയും ചെയ്തിരുന്നു.
എന്നാൽ പോലീസ്കാരെ രക്ഷപ്പെടുത്താൻ മനപ്പൂർവ്വം സി.ബി.ഐ സംഘം കുറ്റപത്രം നൽകാതെ ഇപ്പോഴും നീക്കം നടത്തുകയാണ് ഇതിനിടെയിലാണ് കൊലയാളികളായ ജിനീഷിനെ തൃശൂർജില്ലയിലെ വാടാനപള്ളിയിലും , വിപിൻചേർപ്പ് സ്റ്റേഷനിലും ആൽബി അഗസ്റ്റിൻ ചാലകുടി സ്റ്റേഷനിലും, അഭിമന്യു വലപ്പാട് സ്റ്റേഷനിലും ജോലിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കൊലയാളികളായ പോലീസ്കാരെ നിയമപാലനത്തിന് നിയോഗിക്കുന്നതോടെ എന്ത് സന്ദേശം മാണ് നൽകുന്നതെന്ന് വെളിപെടുത്തേണ്ടതുണ്ട്.
ഇത്തരം സമീപനം നീതിയോടുള്ള വെല്ലുവിളിയാണെന്നും, കൊലയാളികളെ പോലീസിൽ നിന്ന് പുറത്താക്കണമെന്നും എസ്.ഡി.പി.ഐ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
തിരൂരങ്ങാടി മണ്ഡലംപ്രസിഡൻ്റ് ഹമീദ് പരപ്പനങ്ങാടി, സെക്രട്ടറി റിയാസ് ഗുരിക്കൾ, ഉസ്മാൻ ഹാജി, സിദ്ധീഖ് കെ ,വാസുതറയിലൊടി,സംസാരിച്ചു.
Leave a Reply