അയ്യമ്പുഴ: അയ്യമ്പുഴ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വനിതാ ദിനത്തിൽ വനിതാ കാലോത്സവം സങ്കടിപ്പിച്ചു. പഞ്ചായത് വൈസ് പ്രസിഡന്റ്‌ റിജി ഫ്രാൻസിസ് അദ്ധ്യക്ഷ ആയി. സിനിമ സീരിയൽ താരം ഗായത്രി വർഷ ഉദ്ഘാടനം ചെയ്തു, വാഴച്ചാൽ ഡിഫ്ഒ ലക്ഷ്മി ആർ മുഖ്യഥിതി ആയി പങ്കെടുത്ത യോഗത്തിൽ കുടുംബശ്രീ ഡിഎംസി റെജീന ടി എം വനിതാ ദിന സന്ദേശം നൽകി, ഏഴറ്റുമുഖം റേഞ്ച് ഓഫീസർ ജീഷ്മ വി ജെ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ റെജി വർഗീസ്, മെമ്പർമാരായ ബിൽസി പി ബിജു, വിജയശ്രീ സഹദേവൻ, ശ്രുതി സന്തോഷ്‌, ജാൻസി ജോണി ഐ സി ഡി എസ് സൂപ്പർവൈസർ വിനിത ഓ വി തുടങ്ങിയവർ സംസാരിച്ചു, വനിതകളുടെ നേതൃത്വത്തിൽ പാട്ടും ഡാൻസും, തുടർന്നു ശ്രീപദം തൊട്ടുവാ കൈകൊട്ടി കളി സംഘത്തിന്റെ കൈകൊട്ടി കളിയും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published.