വനിതാ ദിനത്തിൻ്റെ ഭാഗമായി പരിരക്ഷ നഴ്സ് സി അനിതയെ ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മൈമൂന യൂസഫ് ഉപഹാരം നൽകി ആദരിക്കുന്നു.

ചെറിയമുണ്ടം :ലോക വനിത ദിനത്തിൻ്റെ ഭാഗമായി ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തിൽ വനിത ദിന പരിപാടി സംഘടിപ്പിച്ചു. ചെറിയമുണ്ടം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലേരി മൈമൂന യൂസഫ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഹാജിഷ തെസ്നി ആദ്ധ്യക്ഷ്യം വഹിച്ചു. വനിത ദിനത്തിൽ ഗ്രാമ പഞ്ചായത്ത് പരിരക്ഷ നഴ്സ് ആയി വർഷങ്ങളായി ആത്മാർത്ഥമായി സേവനം ചെയ്യുന്ന സി അനിതയെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലേരി മൈമൂന യൂസഫ് ഉപഹാരവും പൊന്നാടയും നൽകി ആദരിച്ചു.

ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ റജീന ലത്തീഫ് , അംഗങ്ങളായ ഒ rസെയ്താലി , ബീന , മെഡിക്കൽ ഓഫീസർ ഡോ. ആസിഫ് ജാൻ , മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം എ റഫീഖ്, ഡോ. പി സമീർ , മിനി , എസ് ഫാത്തിമ , പി. നയന, അശ്വതി , മുംതാസ് എന്നിവർ പ്രസംഗിച്ചു. വനിത ദിനത്തിൻ്റെ സന്ദേശം നൽകിയാണ് എല്ലാവരും പ്രസംഗിച്ചത്. സമൂഹത്തിൽ വർധിച്ച് വരുന്ന ലഹരിവ്യാപനത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയാണ് പരിപാടി സമാപിച്ചത്.

Leave a Reply

Your email address will not be published.