
തിരൂർ : കോൺഫെഡറേഷൻ ഓഫ് റസിഡൻസ് വെൽഫെയർ അസോസിയേഷൻ (കോർവ) തിരൂർ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനത്തിൽ പത്തോളം ഹരിത കർമ്മ സേന അംഗങ്ങളെ ആദരിക്കുകയും അവർക്ക് സെറ്റും മുണ്ടും വിതരണം ചെയ്യുകയും ചെയ്തു . കൂടാതെ സംസ്ഥാനത്തെ കോർവ ഏക വനിതാ താലൂക്ക് പ്രസിഡൻ്റ് ലക്ഷ്മികുട്ടി അമ്മയെ ഷാൾ അണിയിച്ച് ആദരിച്ചു.
പരിപാടി സംസ്ഥാന കോർവ വനിതാവിങ് പ്രസിഡണ്ട് സതീദേവി കുളങ്ങര ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഷീന രാജേന്ദ്രൻ അധ്യക്ഷതവഹിച്ചു. വനിതാ ജില്ലാ വൈസ് പ്രസിഡണ്ട് താഹിറ സ്വാഗതവും , താലൂക്ക് വനിതാ പ്രസിഡണ്ട് ലക്ഷ്മിക്കുട്ടിയമ്മ മുഖ്യപ്രഭാഷണം നടത്തി, കോർവ താലൂക്ക് പ്രസിഡന്റ് വിസി രവീന്ദ്രൻ, സെക്രട്ടറി പ്രൊഫസർ വിപി ബാബു, കെകെ റസാക്ക് ഹാജി , കെ കരുണകുമാർ, ഷീജ രവി, ഗീതാ വിശ്വനാഥ് , ഇവി കുത്തുബുദ്ധീൻ, എന്നിവർ ആശംസകൾ നേർന്നു.
Leave a Reply