
മലപ്പുറം: കഴിഞ്ഞദിവസം മലപ്പുറം കോഡൂരിൽ വച്ച് ബസ് ജീവനക്കാരുടെ അക്രമത്തിൽ ജീവൻ പൊലിഞ്ഞ ഓട്ടോറിക്ഷ ഡ്രൈവർ മാണൂർ സ്വദേശി അബ്ദുല്ലത്തീഫിന്റെ വീട് SDTUനേതാക്കൾ സന്ദർശിച്ചു.
വടക്കേമണ്ണ ബസ്റ്റോപ്പിൽ നിന്ന് ഓട്ടോയിൽ ആളുകളെ കയറ്റിയതിൽ ഉണ്ടായ തർക്കമാണ് അക്രമണത്തിൽ കലാശിച്ചത്.
മഞ്ചേരിയിൽ നിന്ന് തിരൂരിലേക്ക് പോവുകയായിരുന്നു സ്വകാര്യ ബസ് ജീവനക്കാർ ആണ് മർദ്ദിച്ചത്.
സംഘടിതമായി ഗുണ്ടാസംഘങ്ങളെ പോലെ പെരുമാറുന്ന ബസ് ജീവനക്കാരുടെ പ്രവർത്തികളെ
കുറിച്ച് ജില്ലയിൽ നിരന്തരം പരാതികൾ വരുന്ന സാഹചര്യത്തിൽ
അധികാരികൾ കർശന നടപടി സ്വീകരിക്കണമെന്നും
യു ജില്ലാ നേതാക്കൾ ആവശ്യപ്പെട്ടു.
അബ്ദുല്ലത്തീഫിന്റെ ബന്ധുക്കൾക്ക്
അടിയന്തര സഹായം നൽകുമെന്നും ജില്ലാ ഭാരവാഹികൾ പറഞ്ഞു.
സംസ്ഥാന ട്രഷറർ അഡ്വക്കേറ്റ് റഹീം
സംസ്ഥാന സമിതി അംഗമായ ഹനീഫ വേങ്ങര, ജില്ലാ പ്രസിഡന്റ് അക്ബർ പരപ്പനങ്ങാടി, ജില്ലാ സെക്രട്ടറി അലി കണ്ണിയൻ,ജില്ലാ വൈസ് പ്രസിഡണ്ട് യൂനുസ്,ജില്ലാ ട്രഷറർ അൻസാരി കോട്ടക്കൽ,18 വാർഡ് മെമ്പറും
എസ്ഡിപിഐ ജില്ലാ കമ്മിറ്റി അംഗവുമായമുസ്തഫ മാസ്റ്റർ
ബഷീർ,ഗഫൂർ, അബ്ദുസ്സലാം, ഉബൈദുള്ള, അലവി, എന്നിവർ അടങ്ങിയ സംഘമാണ് വീട് സന്ദർശിച്ചത്.

Leave a Reply