
റെസിഡൻസ് അസോസിയേഷൻ്റെ പങ്കാളിത്തം വലുത്
തിരൂർ : കേരളാ സർക്കാരിൻ്റെ മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ പ്രവർത്തനങ്ങളിൽ കോർപ്പറേഷനുകളിലും മുൻസിപ്പാലിറ്റി യിലും പഞ്ചായത്തുകളിലും റസിഡൻസ് അസോസിയേഷന്റെ പങ്കാളിത്തം ഉറപ്പുവരുത്തുന്ന കേരളസർക്കാരിന്റെ ഉത്തരവ് തിരൂർ നഗരസഭ ചെയർപേഴ്സൺ എപി നസീമക്ക് റസിഡൻസ് അസോസിയേഷൻ (കോർവ) തിരൂർ താലൂക്ക് പ്രസിഡന്റ് വിസി രവീന്ദ്രൻ കൈമാറി .
നഗരസഭ വൈസ് ചെയർമാൻ രാമൻകുട്ടി പങ്ങാട്ട് , അസോസിയേഷന്റെ വനിതാ വിഭാഗം ജില്ലാ സെക്രട്ടറി ഷിനാ രാജേന്ദ്രൻ , ജില്ലാ വൈസ് പ്രസിഡൻ്റം സംസ്ഥാന എക്സികുട്ടീവ് അംഗവും ആയ ജോളി കാക്കശ്ശേരി, കെ. കരുണകുമാർ, കെകെ റസാക്ക് ഹാജി തിരൂർ എന്നിവർ സംബന്ധിച്ചു.
Leave a Reply