
ചാലക്കുടയിയിൽ കലാഭവൻ മണി സ്മാരക നിർമ്മാണം ആരംഭിക്കാത്തതിലെ സർക്കാർ അനാസ്ഥയ്ക്കെതിരെ സനീഷ്കുമാർ ജോസഫ് എം എൽ എ യുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
നടപടികൾ പൂർത്തീകരിച്ച്
സ്മാരക നിർമ്മാണം എത്രയും വേഗം ആരംഭിയ്ക്കണമെന്നും അല്ലാത്ത പക്ഷം തുടർ പ്രതിഷേധം ഉണ്ടാകുമെന്നും എം എൽ എ വ്യക്തമാക്കി
നിയമസഭയിലും കത്തുകൾ മുഖാന്തിരവും പലതവണ വിഷയം സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ടുവന്നതിനെ തുടർന്ന് പ്രവൃത്തിയുടെ പ്രവൃത്തിയുടെ തറക്കല്ലിടൽ 2024 ഒക്ടോബര്‍ മാസം നിര്‍വ്വഹിക്കുന്നതിന് തീരുമാനിച്ചിട്ടുള്ളതായി സാംസ്ക്കാരിക വകുപ്പ് മന്ത്രി നിയമസഭയില്‍ രേഖാമൂലം അറിയിച്ചിട്ടും നിർമ്മാണം ആരംഭിയ്ക്കാത്ത സാഹചര്യത്തിലാണ് പ്രതിഷേധത്തിന് വഴിതെളിച്ചതെന്ന് എം എൽ എ കൂട്ടി ചേർത്തു.
നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ, വൈസ് ചെയർപേഴ്സൺ സി ശ്രീദേവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വേണു കണ്ഠരുമഠത്തിൽ, നഗരസഭ മുൻ ചെയർമാൻമാരായ വി.ഒ പൈലപ്പൻ, എബി ജോർജ്ജ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി കെ ജേക്കബ്ബ് , സി വി ആൻ്റണി ,യുഡി എഫ് ചെയർമാൻ സി ജി ബാലചന്ദ്രൻ , കൺവീനർ ഒ എസ് ചന്ദ്രൻ, ഡി സി സി സെക്രട്ടറി ജെയിംസ് പോൾ , മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി അബ്ദുൾ മജീദ്, പരിയാരം കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻ്റ് എം ടി ഡേവിസ്, കലാകാരൻമാരായ കലാഭവൻ ജോബി, മുരളി ചാലക്കുടി തുടങ്ങിയവർ നേതൃത്വം നല്കി.
Leave a Reply