
അങ്കമാലി :കേരള സമൂഹത്തിൽ അതിശക്തമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന ലഹരി എന്ന ആസക്തിക്കെതിരെ Say No to Drugs, Yes to Sports & Health എന്ന ആശയം ഉയർത്തിപ്പിടിച്ചുകൊണ്ട് അങ്കമാലി മോർണിംഗ് സ്റ്റാർ കോളേജിൽ വെച്ച് നടക്കുന്ന സൗത്ത് ഇന്ത്യൻ നെറ്റ്ബോൾ, അഖിലകേരള 3*3 ബാസ്ക്കറ്റ്ബോൾ മോർണിംഗ് സ്റ്റാർ ടൂർണമെന്റ് 2025 മാർച്ച് 7, 8 തീയതികളിൽ നടത്തപ്പെടുകയാണ്. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറായ ശ്രീമാൻ മുഹമ്മദ് ഹാരിഷ് ലഹരിക്കെതിരെ കായിക താരങ്ങളെ അണിനിരത്തിയുള്ള പ്രചരണത്തിന് തുടക്കം കുറിക്കുന്നു.
ആരോഗ്യവും കരുത്തുമുള്ള ശരീരത്തിൽ ആണ്, വിവേകവും വിവേചനവും ഉള്ള ചിന്താശക്തി ഉണരുകയുള്ളൂ.. കേരളത്തിനകത്തും പുറത്തുനിന്നുമായി 200 ഓളം കായികതാരങ്ങൾ പങ്കെടുക്കുന്ന ഈ കായിക മഹോത്സവത്തിലേക്ക് നല്ലവരായ എല്ലാ കായിക പ്രേമികളേയ്യും വൈകുന്നേരം നാലു മണി മുതൽ 9 മണിവരെ മോർണിംഗ് സ്റ്റാർ കോളേജിലേക്ക് സ്വാഗതം ചെയ്യുന്നു. പ്രവേശനം തികച്ചും സൗജന്യമായിരിക്കും. അങ്കമാലിയിലും പരിസര പ്രദേശങ്ങളിലും ഉള്ള വിവിധ കലാലയങ്ങളിലെ പ്രമുഖ വ്യക്തികളും, സാമൂഹ്യ രാഷ്ട്രീയ രംഗത്തുള്ള നേതാക്കളും രണ്ടുദിവസം നീണ്ടുനിൽക്കുന്ന ഈ കായിക മേളയുടെ ഭാഗമാകാൻ മോർണിംഗ് സ്റ്റാറിൽ എത്തിച്ചേരുന്നതായിരിക്കും. ഏവർക്കും സുസ്സ്വാഗതം.
Leave a Reply