
വരന്തരപ്പിള്ളി : വരന്തരപ്പിള്ളി പോലിസ് സ്റ്റേഷൻ പരിധിയിൽ പാലപ്പിള്ളി ചൊക്കന റോഡിൽ പരിശോദന നടത്തിയിരുന്ന ഫോറസ്റ്റ് ഓഫീസറെയും സ്റ്റാഫിനെയും നേരെ ജീവഹാനി ഉണ്ടാക്കുന്ന രീതിയിൽ വാഹനം ഓടിച്ചു കയറ്റാൻ ശ്രമിക്കുകയും അവരുടെ കൃത്യനിർവഹണത്തിന് തടസ്സപ്പെടുത്താനും ഇടയായ സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ.
ഇക്കഴിഞ്ഞ ഫെബ്രുവരി 12-ാം തിയതി പാലപ്പിള്ളി ചൊക്കന റോഡിൽ രാത്രി കാല പട്രോളിങ്ങ് നടത്തി വരുന്ന ഫോറസ്റ്റ് ഓഫീസർമാരെ വാഹനങ്ങൾ തടഞ്ഞു നിർത്തി പരിശോധിക്കുന്ന സമയം സംശയകരമായ രീതിയിൽ ടവേര കാറിൽ വന്ന 5 യുവാക്കളുടെ വാഹനം തടഞ്ഞു നിർത്തി പരിശോധിക്കുന്ന സമയം ഇവർ ടവേര വാഹനം സ്റ്റാർട്ട് ചെയ്ത് പരിശോധന നടത്തിയിരുന്ന ഓഫിസർമാരുടെ നേരെ ജീവഹാനി ഉണ്ടാകുന്ന തരത്തിൽ ഓടിച്ചു കയറ്റുകയും ആ സമയം അവർ ഒഴിഞ്ഞു മാറിയതു കൊണ്ട് അത്ഭുതകരമായ രീതിയിൽ രക്ഷപ്പെടുകയുമായിരുന്നു.
ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണത്തിന് തടസ്സം നിന്ന സംഭവത്തിൽ പ്രതികളായ മലപ്പുറം സ്വദേശികളായ കരുവാരക്കുണ്ട് പാറയ്ക്കൽ വീട്ടിൽ അജാസ് 32 വയസ്സ്, കരുവാരകുണ്ട് കാരടി വീട്ടിൽ റഫീക്ക് 34 വയസ്സ്, കരുവാരകുണ്ട് കൽക്കുണ്ട് ചേരി ദേശത്ത് കോടൻ വീട്ടിൽ അജ്മൽ 32 വയസ്സ്, കരുവാരക്കുണ്ട്, തരിശ് ദേശത്ത് മാന്താർതൊടി വീട്ടിൽ സനാബിൽ 25 വയസ്സ് എന്നിവരെ വരന്തരപ്പിള്ളി പോലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.എൻ. മനോജ് അറസ്റ്റ് ചെയ്തു..
Leave a Reply