ബംഗളുരു-എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിയെ ഡൽഹിയിൽ അറസ്റ്റുചെയ്ത ഇഡി നടപടി അപലപനീയമാണെന്ന് പാർട്ടി ദേശീയ വൈസ് പ്രസിഡൻ്റ് മുഹമ്മദ് ഷെഫി.
വിയോജിപ്പുകളെയും രാഷ്ട്രീയ എതിരാളികളെയും അടിച്ചമർത്താനുള്ള പ്രതികാര രാഷ്ട്രീയത്തിൻ്റെ ഭാഗമാണ് അറസ്റ്റ്. വിയോജിപ്പിന്റെ ശബ്ദം അടിച്ചമർത്താനുള്ള കേന്ദ്ര ബിജെപി സർക്കാരിന്റെ നടപടിയുടെ ഭാഗമാണിത്. വ്യാജ കുറ്റങ്ങൾ ചുമത്തി ജനാധിപത്യ എതിരാളികളെ ഭീഷണിപ്പെടുത്തുകയും അടിച്ചമർത്തുകയും ചെയ്യുക എന്നത് മർദ്ദക ഭരണകൂടത്തിൻ്റെ അജണ്ടയുടെ ഭാഗമാണ്. കിരാതമായ വഖ്ഫ് ഭേദഗതി ബില്ലിനെതിരെ രാജ്യമെമ്പാടും ഉയർന്നു വന്ന പ്രതിഷേധത്തിന്റെയും പ്രക്ഷോഭത്തിൻ്റെയും മുൻനിരയിൽ പ്രവർത്തിക്കുന്ന എസ്‌ഡിപിഐയോട് ഭരണകൂടം അസഹിഷ്ണുത പുലർത്തുന്നു എന്നതിൻ്റെ വ്യക്തമായസൂചനയാണ് അറസ്റ്റ്. ഇത്തരം അടിച്ചമർത്തലുകൾക്കും ജനാധിപത്യ വിരുദ്ധ നീക്കങ്ങൾക്കുമെതിരെ സമർപ്പണത്തോടെയും പൂർണ്ണ മനസ്സോടെയും പോരാടാൻ എസ്‌ഡിപിഐ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Leave a Reply