കൊരട്ടി :കൊരട്ടി പോളിടെക്നിക്കിലെ ജൻ്റർ ജസ്റ്റീസ് ക്ലബിൻ്റെയും, ഇൻ്റേണൻ കപ്ലയിൻ്റ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ പോഷ് ആക്ട് – 2013 നിയമവും, സ്ത്രീ സുരക്ഷയും എന്നവിഷയത്തിൽ സെമിനാറും സംവാദവും സംഘടിപ്പിച്ചു. സെമിനാർ കൊരട്ടി പഞ്ചായത്ത് വികസന കാര്യ ചെയർമാൻ അഡ്വ കെ ആർ സുമേഷ് ഉദ്ഘാടനം ചെയ്ത് ക്ലാസ് നയിച്ചു. കൊരട്ടി ഗവ. പോളിടെക്നിക്ക് പ്രിൻസിപ്പൽ ശ്രീജ കെ.കെ അധ്യക്ഷത വഹിച്ചു. തൊഴിലിടങ്ങളിലെയും പൊതു ഇടങ്ങളിലെയും സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്ക് എതിരെ എന്ന വിഷയത്തിൽ തുടർന്ന് സംവാദം സംഘടിപ്പിച്ചു. ജൻ്റർ ജസ്റ്റീസ് ക്ലബ് ചെയർമാൻ അഞ്ജു വി അശോകൻ, അനന്തു അർജ്ജുൻ, ആദിത്യകെ.വി, സൂര്യനാരായണൻ,ഹൃദ്യാ കൃഷ്ണ തുടങ്ങിയവർ പ്രസംഗിച്ചിച്ചു.

Leave a Reply

Your email address will not be published.