
അയ്യമ്പുഴ :അയ്യമ്പുഴ ഗ്രാമ പഞ്ചായത്തിൻ്റെ പാലിയേറ്റീവ് ഹോം കെയർ യൂണിറ്റിന് കൊച്ചിൻ ഷിപ്പിയാർഡിൻ്റെ സി എസ് ആർ ഫണ്ടിൽ നിന്ന് 7 ലക്ഷം രൂപ ചെലവഴിച്ച് മാരുതി ഇക്കോ വാഹനം കൈമാറി.
നിലവിൽ വാഹനം വാടകയ്ക്ക് എടുത്താണ് ഹോം കെയർ പ്രവർത്തനങ്ങൾ നടത്തുന്നത്. ഒരു വർഷം പാലിയേറ്റീവ് പരിചരണത്തിനായി പഞ്ചായത്ത് 6 ലക്ഷം രൂപ ചിലവഴിക്കുന്നു.
ഒരു മാസത്തിൽ 2 തവണ എല്ലാ കിടപ്പു രോഗികളെയും ഹോം കെയർ വഴി വീട്ടിൽ എത്തി പരിചരണം നൽകി വരുന്നു. കൂടാതെ ആവിശ്യപെടുന്ന അവസരത്തിലും കൂടാതെ ആയുർവേദ , അലോപ്പതി, ഹോമിയോ ഡോക്ടർമാർ മാസത്തിൽ ഒരു തവണയും രോഗികളെ വീട്ടിൽ എത്തി പരിചരണം നൽകി വരുന്നു.
ഒരു വർഷം 45 ലക്ഷം രൂപ ആരോഗ്യ മേഖലയ്ക്ക് പഞ്ചായത്ത് ചിലവഴിച്ച് വരുന്നു.താക്കോൽ ദാന ചടങ്ങിൽ വൈസ് പ്രസിഡൻ്റ് റിജി ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു.കൊച്ചിൻ ഷിപ്പിയാർഡ് സി എസ് ആർ മാനേജർ പി എസ് ശശീന്ദ്രദാസും, എ കെ യൂസഫും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി യു ജോമോന് താക്കോൽ കൈമാറി.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
ടിജോ ജോസഫ്, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ബിജു കാവുങ്ങ, ഡോക്ടർ മാത്യൂസ് നുമ്പേലി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി ആർ മുരളി, ക്ഷേമ കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ റെജി വർഗീസ്, വാർഡ് മെമ്പർ മാരായ ജാൻസി ജോണി, വർഗീസ് മാണിക്യത്താൻ , എം എം ഷൈജു, ബിൽസി ബിജു, ശ്രുതി സന്തോഷ്, ഹോസ് പിറ്റൽ മാനേജ്മെൻ്റ് കമ്മിറ്റി അംഗങ്ങളായ പി സി പൗലോസ് , കെ ജെ ജോയി, പാലിയേറ്റിവ് നഴ്സ് മേഴ്സി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
Leave a Reply