
കാലടി: കാലടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റിന്റെ മുന്നിൽ സമരം നടത്തുന്ന ആശ വർക്കർമാരെ ഭീഷണിപ്പെടുത്താൻ സർക്കാർ ഇറക്കിയ സർക്കുലർ കാലടി ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ കത്തിച്ച് പ്രതിഷേധിച്ചു.
ആശാവർക്കർമാരുടെ സമരത്തിന് പിന്തുണ അർപ്പിച്ചുകൊണ്ട് കെ.പി.സി.സി. ആഹ്വാനം ചെയ്ത പ്രതിഷേധ സമരത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് റെന്നി പാപ്പച്ചൻ അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡൻ്റ് സാംസൺ ചാക്കോ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡൻറ് ഷൈജൻ തോട്ടപ്പിള്ളി, നേതാക്കളായ
ബിജോയ് കുടിയിരിപ്പിൽ,സ്റ്റീഫൻ പട്ടത്തി,ബിനോയ് കൂരൻ,
സിജു കല്ലുങ്ങൽ,ശാന്ത ചാക്കൊ,
അംബിക ബാലകൃഷ്ണൻ,
റെന്നി ജോസ്,ബിനോയ് കൂരൻ,
ഷാജി പുതുശ്ശേരി,എ.എ.യാക്കോബ്,
സീന ദേവസിക്കുട്ടി,എൽദൊ സി. എബ്രഹാം,ഷിജു എ.എൻ.,
എം.പി. ആൻ്റണി,ജോസൺ ചാക്കൊ,
ദേവസിക്കുട്ടി താനത്താൻ,ചന്ദ്രപ്രകാശ്,
ടി.കെ. വേലായുധൻ,ശാന്ത ബിനു,
അമ്പിളി ശ്രീകുമാർ,ഷിജ സെബാസ്റ്റ്യൻ,
ലേഖ വത്സൻ,എൽബി ഡെന്നി,
അൽഫോൻസ ജോസ്,വിജി ജിജൊ,
എന്നിവർ സംസാരിച്ചു.
Leave a Reply