
കാലടി :ലഹരിക്കെതിരെ നാട്ടുകാരും പോലീസും കൈകോർത്തു. പരിപാടിയുടെ ഭാഗമായി കാലടി പോലീസിൻ്റെ നേതൃത്വത്തിൽ മലയാറ്റൂർ അടിവാരത്ത് പൊതുജന പങ്കാളിത്തത്തോടെ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. പെരുമ്പാവൂർ എ.എസ്.പി ശക്തി സിംഗ് ആര്യ ഉദ്ഘാടനം ചെയ്തു. ഒരുമിച്ച് നിന്നാൽ വളരെ വേഗത്തിൽ നാട്ടിൽ നിന്ന് മയക്കുമരുന്ന് തുടച്ചു നീക്കാൻ കഴിയുമെന്ന് എ.എസ്.പി പറഞ്ഞു. മലയാറ്റൂർ നീലീശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജോയി അവുക്കാരൻ അധ്യക്ഷത വഹിച്ചു. ഇൻസ്പെക്ടർ അനിൽ കുമാർ ടി മേപ്പിള്ളി, എസ്.ഐ ജോസി. എം ജോൺസൻ തുടങ്ങിയവർ പ്രസംഗിച്ചു.
Leave a Reply