*ആദ്യ കിറ്റ്പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു

*പൊറ്റമ്മൽ മൊയ്തീൻ ഹാജി റിലീഫിന് തുടക്കമായി.

തിരുനാവായ : മുസ്ലിം ലീഗ് നേതാവായിരുന്ന
പൊറ്റമ്മൽ മൊയ്തീൻ ഹാജിയുടെ നാമേധയത്തിലെ റംസാൻ റിലീഫിന് എടക്കുളത്ത് തുടക്കമായി.
ദുബൈ കെ എം സി സി സംസ്ഥാന വൈ. പ്രസിഡൻ്റും മുസ്‌ലിം ലീഗ് ദേശീയ എക്സിക്യൂവ് അംഗവുമായ സി പി അബ്ദുസമദ് എന്ന പൊറ്റമ്മൽ ബാബുവാണ് പിതാവിൻ്റെ പേരിൽ കിറ്റുകൾ സംഭാവന നൽകിയത്.

വർഷം തോറും ആയിരക്കണക്കിന് കിറ്റുകളാണ് റംസാനിൽ വിതരണം ചെയ്യാറുള്ളത്.
കിറ്റ് വിതരണോദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.
പള്ളത്ത് ലത്തീഫ്, സി പി മുഹമ്മദ്, സി പി എ ലത്തീഫ്, ജൗഹർ തിരൂർ,സി പി സുലൈമാൻ, പള്ളത്ത് ലത്തീഫ്, എം കെ നാസർ , ടി പി ലത്തീഫ്, നൗഫൽ ചേരിയിൽ, മോയോട്ടിൽ ഹംസ,വഹാബ് പാറമ്മൽ ,എം കെ റാഫി, റിയാസ് പൊറ്റമ്മൽ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.