
ബിജെപിയുടെ ഫാസിസ്റ്റ് പ്രവണതകളെ ശക്തമായി എതിർക്കും:
തൃശ്ശൂർ: ന്യായമായ അനുകൂല്യങ്ങൾ തടഞ്ഞുവച്ച കേന്ദ്രസർക്കാരിനെതിരെയാണ് ആശാവർക്കർമാർ സമരം ചെയ്യേണ്ടതെന്നും. ബിജെപിയുടെ ഫാസിസ്റ്റ് പ്രവണതകളെ ശക്തമായി എതിർക്കുമെന്നും. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ ആരോഗ്യവകുപ്പ് മന്ത്രിയും മട്ടന്നൂർ എംഎൽഎയുമായ കെ കെ ശൈലജ ടീച്ചർ. കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനയ്ക്കും. കേരളം ഇന്ത്യയിലിലല്ലേ എന്ന മുദ്രാവാക്യമു യർത്തി സിപിഐഎം തൃശ്ശൂർ ജില്ലാ കമ്മിറ്റി ബിഎസ്എൻഎൽ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ.
500 രൂപ മാത്രം ലഭിച്ചിരുന്ന ആശാപ്രവർത്തകരുടെ ഓണറേറിയം ഘട്ടം ഘട്ടമായി ഇന്നത്തെ നിലയിലേക്കുയർത്തിയത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരുകളാണ്. കേരളത്തെ ഏതുവിധേനയും നശിപ്പിക്കുകയെന്നതാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. ധനകാര്യ കമ്മീഷൻ ശുപാർശകൾ കാറ്റിൽ പറത്തിയാണ് ബജറ്റിൽ കേരളത്തിന്റെ നികുതി വിഹിതം വെട്ടിക്കുറച്ചതെന്നും ടീച്ചർ പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ ഫാസിസ്റ്റ് പ്രവണതകളെ എതിർത്ത് ശക്തമായി മുന്നോട്ടു പോകും. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഏകാധിപത്യ ഭരണത്തിലൂടെ ഫാസിസ്റ്റ് പ്രവണതകൾ കാട്ടിയയാളാണ് ഇന്ദിരാഗാന്ധി. എന്നാൽ ഇന്ദിരയെ ഫാസിസ്റ്റ് എന്ന് വിളിച്ചിട്ടില്ല. ജനങ്ങൾ തെരഞ്ഞെടുപ്പിൽ തോൽപ്പിച്ചു. 400 സീറ്റിൽ കൂടുതൽ നേടി ഒറ്റയ്ക്ക് അധികാരത്തിലെത്തി ഫാസിസം നടപ്പാക്കാനാണ് ബിജെപിയും ആർഎസ്എസും ലക്ഷ്യമിട്ടത്.
ബിജെപിക്കെതിരെ ഘടകകക്ഷികളെ കൂട്ടിയോജിപ്പിച്ചത് സീതാറാം യെച്ചൂരിയാണ്. കേരളം പിന്നോക്കവസ്ഥയിലാണെന്ന് സമ്മതിച്ചാൽ സഹായം നൽകാമെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവന സംസ്ഥാനത്തിന്റെ നേട്ടങ്ങളോടുള്ള കണ്ണുകടിയാണെന്നും കെ കെ ശൈലജ ടീച്ചർ പറഞ്ഞു. സംസ്ഥാനകമ്മിറ്റി അംഗം എം എം വർഗീസ് അധ്യക്ഷത വഹിച്ചു.
തെക്കേ ഗോപുര നടയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ റാലിയിൽ പതിനായിരങ്ങൾ അണിനിരുന്നു. എംഎൽഎമാരായ എസി മൊയ്തീൻ. സേവിയർ ചിറ്റലപ്പിള്ളി. കെ കെ രാമചന്ദ്രൻ. യു ആർ പ്രദീപ്. സംസ്ഥാന കമ്മിറ്റി അംഗം എൻ ആർ ബാലൻ. യുപി ജോസഫ്. . ടി ശശിധരൻ. കെ വി നബീസ. പി കെ ഷാജൻ. കെ എഫ് ഡേവിസ്.പി കെ ചന്ദ്രശേഖരൻ. ഉഷ പ്രഭുകുമാർ. എന്നിവർ നേതൃത്വം നൽകി.



Leave a Reply