
ഇരിങ്ങാലക്കുട: ഭാരതീയ ജനതാ പാർട്ടി തൃശൂർ സൗത്ത് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പുതിയ ബജറ്റും ആധുനിക ഭാരതവും ബജറ്റ് 2026 വിവരണ സെമിനാർ ഇരിങ്ങാലക്കുട ടൗൺ ഹാൾ അങ്കണത്തിൽ സംഘടിപ്പിച്ചു.
ബിജെപി സംസ്ഥാന കമ്മറ്റിയംഗം കെ എസ് സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗവും ചാനൽ ചർച്ചകളിൽ നിറ സാന്നിദ്ധ്യവുമായ പി ആർ ശിവശങ്കർ ഉത്ഘാടനം ചെയ്തു.
ഡോ എം മോഹൻദാസ് വിഷയാവതരണം നടത്തി, ബജറ്റിൽ കർഷകർ, സർക്കാർ ഉദ്യോഗസ്ഥർ,കച്ചവടക്കാർ,വിദ്യാർത്ഥികൾ,വനിതകൾ തുടങ്ങിയ വിവിധ മേഖലകളിൽ ഗുണം ലഭിച്ച വിവിധ വ്യക്തികൾ സംസാരിച്ചു.
ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡണ്ട് ആർച്ച അനീഷ് സ്വാഗതം പറഞ്ഞു, സംസ്ഥാന കൗൺസിൽ അംഗം കെ സി വേണുമാസ്റ്റർ, തൃശൂർ സൗത്ത് ജില്ലയിലെ മണ്ഡലം പ്രസിഡണ്ടുമാരായ പി എസ് സുഭീഷ്,ടി വി പ്രജിത്ത്, അനൂപ്, സിജു,ജിതേഷ്, പ്രിൻസ്, സുജ കാർത്തിക് എന്നിവർ സംസാരിച്ചു.
Leave a Reply