തിരൂർ :2005 ൽ തുഞ്ചൻ പറമ്പിൽ വെച്ച് തിരൂരിന്റെ കുടുംബ കൂട്ടായ്മയായ ആക്റ്റ് തിരൂരിന് തുടക്കം കുറിച്ച
മലയാള ഭാഷയിലെ പെരുന്തച്ചൻ, പ്രിയങ്കരനായ എം.ടി. വാസുദേവൻ നായർക്ക് സ്മരണാഞ്ജലിയായി കേരളത്തിലെ പ്രശസ്ത നർത്തകിയും തിരൂർ സ്വദേശിനിയും കോഴിക്കോട് ദ്യുതി നൃത്ത വിദ്യാലയത്തിൻ്റെ അമരക്കാരിയുമായ ഗായത്രി മധുസൂദനും സംഘവും. എം.ടി.യുടെ അവസാന നോവലായ വാരാണസിയെ ആസ്പദമാക്കി ചിട്ടപ്പെടുത്തി അവതരിപ്പിക്കുന്ന മോഹനിയാട്ട നൃത്തശില്പം, യമം – കാമനകളുടെ യമനം, സമർപ്പിക്കുന്നു.
പ്രണാമം എം ടി തുഞ്ചൻ ഉത്സവം2025 ൻ്റെ ആദ്യ ദിവസമായ ഫെബ്രവരി 27 വ്യാഴാഴ്ച വൈകീട്ട് 07 ന് ഇത് തുഞ്ചന്റെ മണ്ണിൽ അരങ്ങേറുന്നു.
പത്രസമ്മേളനത്തിൽ
നർത്തകി ഗായത്രി മധുസൂദൻ, ആക്റ്റ് വൈസ് പ്രസിഡണ്ട് അഡ്വ. വിക്രമകുമാർ മുല്ലശ്ശേരി, ട്രഷറർ മനോജ് ജോസ് വി , സെക്രട്ടറി കരീം മേച്ചേരി, പി.ആർ.ഒ. എ.കെ.പ്രേമചന്ദ്രൻ എന്നിവർ പങ്കെടുത്തു
Leave a Reply