വാർത്ത സമ്മേളനത്തിൽ പി സി കുഞ്ഞഹമദ് മാസ്റ്റർ(സെക്രട്ടറി, അൻസാറുല്ലാ സംഘം)ഡോ എ ഐ അബ്ദുൽ മജീദ്(പ്രിൻസിപ്പൽ)ഉബൈദുല്ല താനാളൂർ(മീഡിയ കൺവീനർ)എ പി സബാഹ് തുടങ്ങിയവർ പങ്കെടുത്തു.

കല്പപകഞ്ചേരി:പുനർനിർമിച്ച വളവന്നൂർ അൻസാർ മസ്ജിദിന്റെ ഉദ്ഘാടനം വ്യാഴാഴ്ച വൈകിട്ട് 4.15 നു അസർ നമസ്കാരത്തിന് നേതൃത്വം നൽകി കെ എൻ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ല കോയ മദനി നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.പ്രസിദ്ധ പണ്ഡിതനും കെ എൻ എം ജനറൽ സെക്രട്ടറിയുമായിരുന്ന കെ പി മുഹമ്മദ് മൗലവിയുടെയുടെയും നാട്ടിലെ പൗരപ്രമുഖരുടെയും നേതൃത്വത്തിൽ 1947 ൽ രൂപീകരിച്ച അൻസാറുല്ല സംഘത്തിന് കീഴിലാണ് അൻസാർ മസജിദും അനുബന്ധ വിദ്യാഭ്യാസ സ്ഥാപനങ്ങളും.ആധുനിക സൗകര്യങ്ങളോടെ വിശാലമായ രൂപത്തിൽ പുനർനിർമിച്ച അൻസാർ മസ്ജിദിൽ രണ്ടായിരം പേർക്ക് നമസ്ക്കരിക്കാനുള്ള സൗകര്യമുണ്ട്. മസ്ജിദ് ഉദ്ഘാടന ശേഷംഅൻസാർ ഗ്രൗണ്ടിൽ വെച്ചു നടക്കുന്ന പൊതുസമ്മേളനത്തിൽ മത ,സാമൂഹിക ,രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും.

പൊതു സമ്മേളനത്തിൽഅൻസാർ അറബി കോളേജ് കമ്മിറ്റി പ്രസിഡന്റ് എ പി അബ്ദു സമദ് അധ്യക്ഷത വഹിക്കും. കുറുക്കോളി മൊയ്‌തീൻ എം എൽ എ,പി പി ഉണ്ണീൻ കുട്ടി മൗലവിനൂർ മുഹമ്മദ് നൂർഷസി പി. ഉമർ സുല്ലമിസി.കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർഡോ.അൻവർ അമീൻഷറഫുദ്ദീൻ തെയ്യമ്പാട്ടിൽഎൻ കുഞ്ഞിപ്പ മാസ്റ്റർഎ പി ഷംസുദ്ദീൻ,പി സി കുഞ്ഞഹമദ് മാസ്റ്റർഎന്നിവർ സംബന്ധിക്കുംഎം. സ്വലാഹുദ്ദീൻ മദനി,ഡോ.കെ എ അബ്ദുൽ ഹസീബ് മദനി,ഡോ.എ ഐ അബ്ദുൽ മജീദ് സ്വലാഹി,അബ്ദുസ്സലാം മോങ്ങം,എം എം അക്ബർ,സുബൈർ പീടിയേക്കൽ,ഉനൈസ് പാപ്പിനിശ്ശേരി എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു.

അൻസാറുല്ല സംഘം എൺപതാം വാർഷിക സമ്മേളന പ്രഖ്യാപനവും ചടങ്ങിൽ വെച്ച് കെ എൻ എം പ്രസിഡന്റ് നിർവഹിക്കും.സമ്മേളനത്തിൽ,സ്ത്രീകൾക്ക് പ്രത്യേകം സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published.