
എറണാകുളം :എറണാകുളം ജില്ലാ പഞ്ചായത്ത് 2024 – 2025 വാർഷിക പദ്ധതിയുടെ ഭാഗമായി 15 ലക്ഷം രൂപ ചെലവഴിച്ച് ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള 58
സ്കൂളുകൾക്ക് സ്പോർട്സ് കിറ്റുകളും സ്കൂൾ ലൈബ്രറികളിലേക്ക് പുസ്തകങ്ങളും വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൽസി ജോർജ് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ എം ജെ ജോമി, ആശ സനിൽ, സനിത റഹീം, മുൻ പ്രസിഡന്റ് ഉല്ലാസ് തോമസ്, അംഗങ്ങളായ എ എസ് അനിൽകുമാർ, ഷൈനി ജോർജ്, ശാരദ മോഹൻ , കെ വി രവീന്ദ്രൻ, ലിസി അലക്സ്, അനിമോൾ ബേബി, ഷാരോൺ പനക്കൽ, റഷീദ സലീം, എൽദോ ടോം പോൾ, എം ബി ഷൈനി, ഉമ മഹേശ്വരി, ഷാന്റി എബ്രഹാം, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി എം ഷെഫീഖ്, വിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടർ ഹണി ജി അലക്സാണ്ടർ തുടങ്ങിയവർ പങ്കെടുത്തു.
Leave a Reply