
റേഞ്ച് ഡി ഐ ജി സതീഷ് ബിനോ, റൂറൽ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന
ആലുവ :ബലി ദർപ്പണം നടത്തുന്ന ഇടങ്ങൾ, പുഴയോരം, അമ്പലം, പാർക്കിംഗ് ഏരിയ, വാച്ച് ടവർ, വിശ്രമകേന്ദ്രങ്ങൾ, പാലം തുടങ്ങിയ ഇടങ്ങളിൽ ഏർപ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങൾ ചർച്ച ചെയ്തു. അടിയന്തിര സാഹചര്യമുണ്ടായാൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു. 1500 പോലീസ് ഉദ്യോഗസ്ഥരാണ് ഇക്കുറി ശിവരാത്രി ഡ്യൂട്ടിക്കുണ്ടാവുക. സമീപ ജില്ലകളിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരുണ്ടാകും. റെയിൽവേ സ്റ്റേഷൻ, മെട്രോ സ്റ്റേഷൻ, ബസ് സ്റ്റാൻ്റ്, പാലം, തിരക്കുള്ള പ്രദേശം എന്നിവിടങ്ങളിൽ കൂടുതൽ പോലീസുദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന പറഞ്ഞു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം 26 ന് പ്രവർത്തനമാരംഭിക്കും.

Leave a Reply