തിരൂർ: തിരൂർ – പനമ്പാലം-ഇരിങ്ങാവൂർ റോഡിൻ്റെ നവീകരണം ഇഴയുന്നതിൽ പ്രതിഷേധിച്ച് ഈ റൂട്ടിലോടുന്ന സ്വകാര്യ ബസുകൾ സമരത്തിനൊരുങ്ങുന്നു. ഒരു മാസത്തിനകം പ്രവൃത്തി പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് റോഡ് അടച്ചത്. ഇതിനെ തുടർന്ന് ഭാഗികമായ സർവ്വീസാണ് ഈ റൂട്ടിലുള്ളത്. യാത്രക്കാരും വിദ്യാർത്ഥികളും ബുദ്ധിമുട്ടുന്നത് ഒഴിവാക്കാൻ കോട്ടക്കലിൽ നിന്നും മീശപടിയിലേക്കും തിരിച്ചുമുള്ള സർവ്വീസ് തുടരുന്നുണ്ട്. ഭീമമായ സാമ്പത്തിക ബാധ്യതയുള്ള ബസ്സുകൾ ടാക്സ്, ഇൻഷുറൻസ്, പണിക്കാരുടെ കൂലി, ഡീസൽ ചിലവ് മുതലായവക്ക് വേണ്ട ചിലവ് ലഭിക്കാതെയാണ് മാസങ്ങളായി ഈ നിലയിൽ സർവ്വീസ് തുടരുന്നത്. ഇവയെല്ലാം ചൂണ്ടിക്കാണിച്ച് വിവിധ ഉദ്യോഗസ്ഥർക്ക് താലൂക്ക് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ നിവേദനങ്ങൾ നൽകിയിരുന്നു. എന്നാൽ റോഡ് നിർമ്മാണം ധ്രുതഗതിയിലാക്കുന്നതിന് ഒരു നടപടിയുമുണ്ടായിട്ടില്ല. ഇനിയും നഷ്ടം സഹിച്ച് ഓടുവാൻ കഴിയാത്ത തരത്തിൽ ബസുടമകൾ എത്തിയിരിക്കുന്നതിനാൽ സർവ്വീസ് നിർത്തി വെക്കാൻ നിർബന്ധിതരായിരിക്കുകയാണ്. അതിനാൽ ഈ റൂട്ടിലെ ബസുകൾ 28. 02 . 2025 വെള്ളിയാഴ്ച സൂചനയായും 10. 03.2025 തിങ്കളാഴ്ച മുതൽ അനിശ്ചിത കാലത്തേക്കും സർവീസ് നിർത്തിവെക്കുകയാണ്.

പുതിയ പാലത്തിൻ്റെയും അനുബന്ധ റോഡിൻ്റെയും പ്രവൃത്തി മാത്രമാണ് ഇതിനകം പൂർത്തിയായത്. പയ്യനങ്ങാടി മുതൽ പനമ്പാലം വരെയുള്ള പ്രവൃത്തികൾ അനന്തമായി നീളുകയാണ്. ആറ് മാസത്തോളമായി ഈ റൂട്ടിൽ ബസ് സർവ്വീസ് നിലച്ച് കിടക്കുകയാണ്. ഇത് മൂലം ആയിരക്കണക്കിന് യാത്രക്കാർ ദുരിതത്തിലാണ്. ഒച്ചിഴയും വേഗത്തിലാണ് പ്രവൃത്തികൾ പുരോഗമിക്കുന്നത്. ഈ നിലയിൽ റോഡ് നിർമ്മാണം പൂർത്തിയാകാൻ ഇനിയും മാസങ്ങളെടുക്കും. പയ്യനങ്ങാടി മുതൽ റോഡിന് ഇരുഭാഗത്തുമുള്ള കുടുംബങ്ങളും ദുരിതത്തിലാണ്. ഭീമമായ നഷ്ട്ടം സഹിച്ചാണ് ബസ്സുകൾ ഭാഗിക സർവ്വിസ് നടത്തി വരുന്നത്.

വാർത്ത സമ്മേളനത്തിൽ പങ്കെടുത്തവർ
1.മജീദ് മൈബ്രദർ
(പ്രസിഡൻ്റ്)
നാസർ കൂടാത്ത്
(വൈസ് പ്രസിഡൻ്റ്), തൊഴിലാളി നേതാവ് ഫൈസൽ പൂക്കാട്ടിൽ

Leave a Reply

Your email address will not be published.