
തിരുവനന്തപുരം: ആശ വർക്കേഴ്സിൻ്റെ സമരം പൊളിക്കാൻ വഴിപോക്കരെ വിളിച്ച് ആരോഗ്യപ്രവർത്തനം നടത്താനുള്ള സർക്കാർ നീക്കം ആത്മഹത്യാപരമാണെന്ന് ട്വൻ്റി 20 പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻ്റ് വി ഗോപകുമാർ പറഞ്ഞു.
തിരുവനന്തപുരത്ത് ആശാ വർക്കേഴ്സ് നടത്തുന്ന രാപകൽ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ട്വൻ്റി 20 പാർട്ടി നടത്തിയ ഐക്യദാർഢ്യ യോഗത്തിൽ സംസാരിക്കുകയായിരുന്നു വി ഗോപകുമാർ.
സർക്കാരിൻ്റെ ആരോഗ്യദൗത്യങ്ങൾ ജനങ്ങളിൽ എത്തിക്കുന്ന സുപ്രധാന ഉത്തരവാദിത്വം നിർവഹിക്കുന്നവരാണ് ആശാവർക്കർമാർ. പ്രാഥമിക വൈദ്യസഹായം എത്തിക്കൽ, പകർച്ചവ്യാധി പകരാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കൽ, മാതൃ-ശിശു സംരക്ഷണം ഉറപ്പുവരുത്തൽ തുടങ്ങി സമീപകാലത്തായി ജീവിതശൈലി രോഗങ്ങൾ തടയുന്നതിന് സമൂഹത്തെ സജ്ജരാക്കൽ വരെ ഇവരുടെ ചുമതലകളിൽ പെടുന്നു. അതിനായി പ്രത്യേക പരിശീലനം അവർ നേടിയിട്ടുണ്ട്. അവർക്ക് പകരം ആളെ വച്ച് സമരം പൊളിക്കാൻ ശ്രമിക്കാതെ അവർ നടത്തുന്ന ന്യായമായ സമരം ഒത്തുതീർപ്പിൽ എത്തിക്കാൻ സർക്കാർ മുൻകൈയെടുക്കണം.
ന്യായമായ പ്രക്ഷോഭത്തെ അധികാര പദവിയിൽ ഇരിക്കുന്നവർ അവമതിക്കരുത് ,
അവഗണിക്കുകയുമരുത്.
കാലാനുസൃതമായി അവരുടെ സേവന- വേതന വ്യവസ്ഥകൾ പരിഷ്കരിക്കണം. അവരുടെ വിലപ്പെട്ട സേവനം ഈ നാടിന് ആവശ്യമുണ്ട്.
രണ്ടുമൂന്നു മാസത്തെ വേതന കുടിശ്ശികയുള്ളത് അടിയന്തിരമായി നല്കണം. സർക്കാർ പറയുന്നഎല്ലാ ജോലിയും ചെയ്യുന്നവരാണ് അവർ.
പണിയെടുത്തതിന് മാന്യമായി കൂലിയാണ് അവർ ആവശ്യപ്പെടുന്നത്.
വേതനവും ഇന്‍സറ്റീവും കാലാനുസൃതമായി ഉയർത്തി അവരുടെ സമരത്തിന് പരിഹാരം കാണണം .
പശ്ചിമബംഗാളിൽ ഉള്ള പോലെ ഇവിടെയും വിരമിക്കൽ ആനുകൂല്യം നൽകണം .അവരെ സ്ഥിരപ്പെടുത്തുകയും അവർക്ക് യൂണിഫോം നൽകാൻ തയ്യാറാകുകയും വേണം.
യോഗത്തിൽ ട്വൻ്റി 20 പാർട്ടി സoസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം അഡ്വ ചാർളി പോൾ നേതാക്കളായ
ഡോ. വർഗ്ഗീസ് ജോർജ്, അഡ്വ. സണ്ണി ഡേവീസ് ,ഹരിശങ്കർ പുല്ലാനി ,
ടെനി തോമസ്, മാത്യു ജോർജ്, ജേക്കബ് തോമസ്എന്നിവർ പ്രസംഗിച്ചു.
കേരളത്തിൻ്റെ
വിവിധ ഭാഗങ്ങളിൽ നിന്നായി നൂറോളം പേർ ജാഥയായി വന്നു ആശ വർക്കേഴ്സ് സമരത്തിന് അഭിവാദ്യം അർപ്പിച്ചു.
Leave a Reply