അനന്തുകൃഷ്ണൻ

കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ അഴീക്കോട്, മുനക്കൽ ബീച്ചിലെ കടകളിൽ മോഷണം നടത്തുകയും ചന്തപ്പുരയിൽ നിന്ന് ബൈക്ക് മോഷ്ടിച്ച സംഭവങ്ങളിൽ പ്രതിയായ നാട്ടിക സ്വദേശി ചീരംകുളം അനന്തുകൃഷ്ണൻ 20 വയസ് എന്നയാളെ കോടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ ബി കെ, സബ് ഇൻസ്പെക്ടർമാരായ ജഗദീഷ്, സജിൽ, സിവിൽ പോലീസ് ഓഫീസർമാരായ ഷിജിൻനാഥ്, ബിനിൽ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.

സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനും മോഷണങ്ങൾ തടയുന്നതിന്റെയും ഭാഗമായി തൃശ്ശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി ശ്രീ. B. കൃഷ്ണ കുമാര്‍ IPS ന്റെ മാർഗനിർദേശാനുസരണം വാഹന പരിശോധന നടത്തുന്നതിനിടയിൽ സംശയാസ്പദകരമായ രീതിയിൽ നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കുമായി വന്ന അനന്തുകൃഷ്ണനെ ചോദ്യം ചെയ്തതിൽ നിന്നാണ് കടകുത്തിപ്പൊളിച്ച് മോഷണം നടത്തിയ കേസും ബൈക്ക് മോഷണക്കേസും തെളിഞ്ഞത.

Leave a Reply

Your email address will not be published.