
സമാഹരണത്തിനു തുടക്കമായി
തിരുവനന്തപുരം സി.എച്ച് സെന്ററിന്റെ പ്രവര്‍ത്തന വിപുലീകരണ ഫണ്ട് സമാഹരണ ക്യാമ്പയിനിന്റെ ഭാഗമായുള്ള ആപ്പിന്റെ ലോഞ്ചിങ്ങ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. കാന്‍സര്‍ രോഗികള്‍ക്കായി തിരുവനന്തപുരം സി.എച്ച് സെന്റര്‍ ചെയ്തു വരുന്ന സേവനം മഹത്തരവും മാതൃകാപരവുമാണെന്നും സെന്റര്‍ വിപുലീകരണത്തിനായി നടത്തുന്ന ധനസമാഹരണ കാമ്പയിന്‍ വിജയിപ്പിക്കണമെന്നും തങ്ങള്‍ ആഹ്വാനം ചെയ്തു. പാണക്കാട് മര്‍വ്വ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സി.എച്ച് സെന്റര്‍ പ്രസിഡണ്ട് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. സി.പി ബാവ ഹാജിയില്‍ നിന്നും ആദ്യ സംഭാവന പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഏറ്റുവാങ്ങി.
മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ, കെ.പിഎ മജീദ് എം.എല്‍.എ, ടി.വി ഇബ്രാഹിം എം.എല്‍.എ,ശരീഫ് കുറ്റൂര്‍ എന്നിവര്‍ സംസാരിച്ചു. പ്രൊഫ. കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍എ സ്വാഗതവും സി.എച്ച് സെന്റര്‍ ജനറല്‍ സെക്രട്ടറി എ മുഹമ്മദ് ഷമീം നന്ദിയും പറഞ്ഞു. പി. ഉബൈദുള്ള എം.എല്‍.എ, മുന്‍ മന്ത്രി നാലകത്ത് സൂപ്പി, സി.കെ സുബൈര്‍, ടി.പി. അഷ്‌റഫ് അലി, സി.എച്ച് സെന്റര്‍ ഭാരവാഹികളായ അഡ്വ.റഷീദ് എറണാകുളം, മണ്‍വിള സൈനുദ്ദീന്‍, എസ്.എ വാഹിദ്, അഡ്വ.ഹലീം കണിയാപുരം, മുഹമ്മദ് ഷരീഫ്, പി.കെ മുനീര്‍, മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് സംസ്ഥാന, ജില്ല, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികളും ജനപ്രതിനിധികളും പങ്കെടുത്തു.
2004 മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപം ചാലക്കുഴി റോഡില്‍ പ്രവര്‍ത്തിച്ചു വരുന്ന സി.എച്ച് സെന്റര്‍ തലസ്ഥാന നഗരിയിലെത്തുന്ന നൂറ് കണക്കിന് രോഗികള്‍ക്ക് ആശാ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആര്‍.സി.സി യിലും ശ്രീചിത്ര ഹോസ്പിറ്റലിലും ചികിത്സക്കായി എത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യ താമസവും ഭക്ഷണവും, വാഹന സൗകര്യം, നിര്‍ദ്ധനരായ രോഗികള്‍ക്ക് സാമ്പത്തിക സഹായം, അടിയന്തിര ഘട്ടങ്ങളില്‍ രക്തദാനം തുടങ്ങി നിരവധി സഹായങ്ങളാണ് നല്‍കി വരുന്നത്. ഒരേ സമയം മുന്നൂറിലധികം ആളുകള്‍ക്കാണ് നിലവില്‍ താമസ സൗകര്യമുള്ളത്. രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതിനാലും ആതുര സേവന മേഖലകളില്‍ പുതിയ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാനും ഉദ്ദേശിച്ച് എട്ട് കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന അനക്‌സ് കെട്ടിട്ട നിര്‍മ്മാണത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. അതിന്റെ പൂര്‍ത്തീകരണത്തിനായാണ് റമസാന്‍ മാസത്തില്‍ 2025 മാര്‍ച്ച് 31 വരെയാണ് തിയ്യതികളില്‍ ക്രൗഡ് ഫണ്ടിംഗ് നടത്തുന്നത്. CH CENTRE TVM ANNEX എന്ന ആപ്പ് പ്ലേ സ്‌റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാവും.
ആദ്യ സംഭാവന നല്‍കി സി.പി ബാവ ഹാജി
തിരുവനന്തപുരം സി.എച്ച് സെന്ററിന്റെ പ്രവര്‍ത്തന വിപുലീകരണ ഫണ്ട് സമാഹരണ ക്യാമ്പയിനിന്റെ ഭാഗമായുള്ള ആപ്പിന്റെ ലോഞ്ചിങ്ങ് ചടങ്ങില്‍ തന്നെ ആദ്യ സംഭാവന കൈമാറി. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. സി.പി ബാവ ഹാജിയാണ് ആദ്യ സംഭാവനയായി അഞ്ച് ലക്ഷം രൂപ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്കു കൈമാറിയത്. കെ.പി.എ മജീദ് എം.എല്‍.എയും വേദിയില്‍ വെച്ച് തന്നെ ആപ്പ് മുഖേ സംഭാവന കെമാറി. കല്‍പകഞ്ചേരി സ്വദേശി റിയാസ് കള്ളിയത്തിന്റെ മക്കളായ ഇമ്രാന്‍, മറിയം എന്നിവര്‍ അവരുടെ സമ്പാദ്യക്കുടുക്ക പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ക്കു കൈമാറി.

Leave a Reply