
തിരൂര്‍ : ജനകീയമായ പിന്തുണയാല്‍ വിജയകരമായ മൂന്നു വര്‍ഷങ്ങള്‍ പിന്നിട്ട് ശിഹാബ് തങ്ങള്‍ മള്‍ട്ടി സൂപ്പര്‍ സ്പെഷ്യാലിറ്റി സഹകരണ ഹോസ്പിറ്റല്‍ നാലാം വര്‍ഷത്തതിലേക്ക് പ്രവേശിക്കുമ്പോള്‍ വേറിട്ട പദ്ധതികള്‍ പൊതു സമൂഹത്തിന് മുമ്പാകെ സമര്‍പ്പിക്കുന്നതിന് അഭിമാനമുണ്ടെന്ന് ഭരണ സമിതി നടത്തിയ പത്രസമ്മേളനത്തില്‍ ചെയര്‍മാന്‍ അബ്ദുറഹിമാന്‍ രണ്ടത്താണി, വൈസ് ചെയര്‍മാന്‍ ഇബ്രാഹിം ഹാജി കീഴേടത്തില്‍ എന്നിവര്‍ വ്യക്തമാക്കി.
മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഏകദേശം 3.5 ലക്ഷത്തിനു മുകളില്‍ ഒ. പി മുഖാന്തിരവും , കഴിഞ്ഞ ഒരു വര്‍ഷത്തിനകം ഒ. പി വഴി 1.5 ലക്ഷത്തിലധികവും , ഐ. പി ഇനത്തില്‍ 8000 ലധികവും ജനങ്ങള്‍ ആശുപത്രിയുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
ഹോസ്പിറ്റലില്‍ ഓഹരി എടുത്തവര്‍ക്ക് 2024-2025 ഫെബ്രുവരി വരെ 14 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളും , ബി.പി.എല്‍ കാര്‍ഡ്, മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ , മറ്റു സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അവശ വിഭാഗം ജനങ്ങള്‍ക്ക് 680000/- രൂപയുടെയും ആനുകൂല്യങ്ങള്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്.
ആശുപത്രി പ്രവര്‍ത്തനം തുടങ്ങി ഇതിനോടകം തന്നെ അത്യാധുനിക സംവിധാനങ്ങളോടെ മുപ്പത്തിയഞ്ചോളം സൂപ്പര്‍ സ്പെഷ്യാലിറ്റി വകുപ്പുകളിലായി പ്രഗത്ഭരും പ്രശസ്തരുമായ അറുപതിലധികം ഡോക്ടര്‍മാരുടെ സേവനം ഹോസ്പിറ്റലില്‍ സജ്ജമാണ്. കേരളത്തില്‍ സ്വകാര്യ – സഹകരണ മേഖലയില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ നൂറില്‍ പരം കാല്‍മുട്ടു മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍, മറ്റു സങ്കീര്‍ണ്ണത നിറഞ്ഞ എല്ല് സംബന്ധമായ ശസ്ത്രക്രിയകളും കുറഞ്ഞ കാലയളവ് കൊണ്ട് നടത്തതാന്‍ കഴിഞ്ഞുവെന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും ഭരണ സമിതി വ്യക്തമാക്കി.
3500 ലധികം കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ ഗൈനക് വിഭാഗവും വിവിധ തരത്തിലുള്ള 2800 നു മുകളിലുള്ളള സര്‍ജ്ജറികള്‍ നടത്തിയും പ്രവര്‍ത്തനമാരംഭിച്ച് 8 മാസത്തിനുള്ളില്‍ 800 ഡയാലിസിസും 10 മാസത്തിനകം 137 ആന്‍ജിയോപ്ലാസ്റ്റികള്‍ നടത്തി കാര്‍ഡിയോളജി വിഭാഗത്തതിലും, തിരൂരിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം തുടങ്ങി , 200 ലധികം തീവ്രപരിചരണ വിഭാഗം രോഗികള്‍ക്ക് ആശ്വാസം നല്‍കാന്‍ സാധിച്ചചതിലും ഹോസ്പിറ്റലിന്‍റെ ജനകീയത തെളിയിക്കാന്‍ കഴിഞ്ഞതായി ചെയര്‍മാന്‍ വ്യക്തമാക്കി.
മൂന്നു വര്‍ഷം പൂര്‍ത്തിയാക്കുന്ന ശിഹാബ് തങ്ങള്‍ ഹോസ്പിറ്റല്‍ ആതുര സേവന രംഗത്ത് പുതിയ ആശയങ്ങളും ജനങ്ങള്‍ക്ക് ചികിത്സാ രംഗത്ത് വലിയ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ പദ്ധതികളുടെ ഭാഗമായി എല്ലാ സര്‍ജ്ജറി പ്രൊസീജിയറുകള്‍ക്കും 20 മുതല്‍ 25 ശതമാനം വരെ ഇളവ് നല്‍കുന്നുണ്ട്.
കൂടാതെ കാല്‍മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ക്ക് ചുരുങ്ങിയ പാക്കേജ്, ഗൈനക്കോളജി വിഭാഗത്തില്‍ മൂന്നു മാസക്കാലത്തേക്ക് മരുന്നുള്‍പ്പെടെ 20000/- രൂപയുടെ സ്പെഷ്യല്‍ ആനിവേഴ്സറി ഡെലിവറി പാക്കേജ്, ശിഹാബ് തങ്ങള്‍ ഹോസ്പിറ്റല്‍ മെറ്റേണിറ്റി ക്ലബ് അമ്മ മനസ്സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത ഗര്‍ഭിണികള്‍ പ്രസവിക്കുന്ന കുട്ടികള്‍ക്ക് ഒരു വര്‍ഷക്കാലത്തെ സൗജന്യ പീഡിയാട്രിക് ഡോക്ടറുടെ പരിശോധന, ക്യാന്‍സര്‍ ഡിപ്പാര്‍ട്ടുമെന്‍റിനു കീഴില്‍ സൗജന്യ കാന്‍സര്‍ സ്ക്രീനിംഗ് ക്യാമ്പ്, കൂടാതെ മൂന്നാം വാര്‍ഷികത്തിന്‍റെ ഭാഗമായി ഫെബ്രുവരി 28 ന് ഗൈനക്കോളജി ലാപ്രോസ്കോപ്പിക് ക്യാമ്പും സംഘടിപ്പിക്കുന്നുണ്ട്. ക്യാമ്പില്‍ സൗജന്യ ലാപ്രോസ്കോപ്പിക് സര്‍ജ്ജന്‍റെ പരിശോധനയും ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന രോഗികള്‍ക്ക് ലാബ്, റേഡിയോളജി, സര്‍ജ്ജറികള്‍ എന്നിവക്ക് വലിയ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
തീരദേശ വാസികളും നിരാലംബരുമായ ഡയാലിസിസ് രോഗികള്‍ക്ക് 100 സൗജന്യ ഡയാലിസിസ് ചെയ്യുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
മൂന്നു മാസത്തിനകം അത്യാധുനിക എം ആര്‍.ഐ സ്കാനിംഗ് സൗകര്യം ആരംഭിക്കുവാന്‍ പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ട്. പൊതു ജനങ്ങളുടെ സൗകര്യാര്‍ത്ഥം വീടുകളില്‍ പോയി രോഗികളെ പരിശോധിക്കുന്ന ഹോം കെയര്‍ പദ്ധതിയും മാര്‍ച്ച് മാസം മുതല്‍ ആരംഭിക്കും
മൂന്നാം വാര്‍ഷികത്തിന്‍റെ ഭാഗമായി ഹോസ്പിറ്റലില്‍ വെച്ചും, വിവിധ സാമൂഹിക സാംസ്ക്കാരിക സംഘടനകളുമായി സഹകരിച്ചു കൊണ്ട് വിവിധ പ്രദേശങ്ങളിലും , വ്യത്യസ്ത ഡിപ്പാര്‍ട്ടുമെന്‍റുകളുടെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്.
യുവാക്കള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിന്‍റെ അപകടം കണക്കിലെടുത്ത് , പരിസര പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാമൂഹിക സാംസ്ക്കാരിക കേന്ദ്രങ്ങള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ ക്യാമ്പയിനും സംഘടിപ്പിക്കുന്നുണ്ട്.
നിലവില്‍ ഇന്ത്യയിലെ ആരോഗ്യ രംഗത്തെ ഏറ്റവും ഉയര്‍ന്ന അംഗീകാരമായ ചഅആഒ അവസാന ഘട്ട പരിശോധനക്കായി കാത്തിരിക്കുകയാണ്. ഹോസ്പിറ്റലിനു കീഴിലുള്ള TISS യൂണിവേഴ്സിറ്റിയുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ശിഹാബ് തങ്ങള്‍ പാരാമെഡിക്കല്‍ സയന്‍സില്‍ പത്ത് ബാച്ചുകളിലായി 197 വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുകയും അവര്‍ക്ക് വേണ്ട ട്രൈനിംഗിനായി സ്ഥാപനത്തെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്
ചെയര്‍മാന്‍ അബ്ദുറഹിമാന്‍ രണ്ടത്താണി, വൈസ് ചെയര്‍മാന്‍ കീഴേടത്തില്‍ ഇബ്രാഹിം ഹാജി, ഡയറക്ടര്‍മാരായ പാറപ്പുറത്ത് ബാവ ഹാജി, വള്ളിയേങ്ങല്‍ മുഹമ്മദ്കുട്ടി ഹാജി, കൈപ്പാടത്ത് അബ്ദുല്‍ വാഹിദ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എ. അബ്ദുല്‍ റഷീദ്, മാനേജര്‍ കെ. പി ഫസലുദ്ദീന്‍, ഓപ്പറേഷന്‍ ഹെഡ് ജസ്റ്റിന്‍ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.



Leave a Reply