
പിടിയിലായത് വൻ ലഹരി മാഫിയയുടെ കണ്ണികൾ
1. കൊരട്ടി : 22 KG കഞ്ചാവ് പിടികൂടി
2. അന്തിക്കാട് : 16.670 ഗ്രാം സിന്തറ്റിക് ലഹരിയും, ഇലക്ട്രോണിക് ത്രാസും പിടികൂടി
3. വാടാനപ്പിള്ളി : 105 ഗ്രാം കഞ്ചാവ് പിടികൂടി
4. ചാലക്കുടി : രാസലഹരിയും, കഞ്ചാവും നിരോധിത പുകയില ഉത്പന്നവും പിടികൂടി
5. വലപ്പാട് : 900 പാക്കറ്റ് നിരോധിത പുകയില ഉത്പന്നം പിടികൂടി
6. കൈപ്പമഗലം : 10 ML സിറിഞ്ചിൽ നിറച്ച രാസ ലഹരി പിടികൂടി
Narcotics, Special Drive ന്റെ ഭാഗമായി തൃശൂർ റൂറൽ ജില്ലാ പോലിസ് മേധാവി ശ്രീ.B.കൃഷ്ണകുമാർ IPS ന്റെ നിർദേശാനുസരണം തൃശ്ശൂർ റൂറൽ ജില്ലയിലെ വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ കഞ്ചാവും രാസലഹരിയും നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി…….
കൊരട്ടി : ഇതര സംസ്ഥാന തൊഴിലാളികളിൽ നിന്നും 22 കിലോ കഞ്ചാവ് പിടികൂടി.
കൊരട്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ കോട്ടമുറി മാളിയേക്കൽ ഗിൽബർട്ട് എന്നയാളുടെ വീടിനു മുകളിൽ വാടകക്ക് താമസിച്ചിരുന്ന കൊൽക്കത്ത സ്വദേശികളായ മൂർസാലിൻ 24 വയസ്സ്, ബിലാൽ 30 വയസ്സ്, ഷാഹുൽ 30 വയസ്സ് എന്നിവരിൽ നിന്നാണ് 22 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്.
കൊരട്ടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അമൃതരംഗൻ, സബ് ഇൻസ്പെക്ടർ ഷാജു, DANSAF എസ് ഐ സ്റ്റീഫൻ, സതീശൻ മഠപ്പാട്ടിൽ, റോയ് പൌലോസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ റെജു എ യു എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്
അന്തിക്കാട് : സിന്തറ്റിക് ലഹരിയും, ഇലക്ട്രോണിക് ത്രാസുമായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ബണ്ടി ചോർ എന്ന് വിളിക്കുന്ന വിഷ്ണു അറസ്റ്റിൽ
തൃശൂർ റൂറൽ ജില്ലാ പോലിസ് മേധാവി ശ്രീ.B.കൃഷ്ണകുമാർ IPS നു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇരിഞ്ഞാലക്കുട സബ് ഡിവിഷൻ, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്, ശ്രീ.കെ.ജി സുരേഷ്, തൃശ്ശൂർ റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച്, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്രീ.ഉല്ലാസ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ അന്തിക്കാട് പോലിസ് സ്റ്റേഷൻ, ഇൻസ്പെക്ടർ, സുബിന്ദ്.K.S, സബ് ഇൻസ്പെക്ടർ അഭിലാഷ്.T, സിസ്റ്റന്റ് സബ് ഇൻസ്പെക്ടർ വിജയൻ, സിവിൽ പോലീസ് ഓഫീസർ ജിനേഷ്, വനിതാ സിവിൽ പോലീസ് ഓഫീസർ, മിന്നു കിഷോർ, തൃശ്ശൂർ റൂറൽ District Anti-Narcotics Special Action Force ലെ സബ് ഇൻസ്പെക്ടർമാരായ ജയകൃഷ്ണൻ.P, ഷൈൻ.T.R, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സൂരജ്.വി.ദേവ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സോണി.P.X, ഷിൻ്റോ.K.J എന്നിവർ ചേർന്നാണ് മുറ്റിച്ചൂർ, കോന്നാടത് വീട്ടിൽ ബണ്ടി ചോർ എന്ന് വിളിക്കുന്ന 24 വയസുള്ള വിഷ്ണു എന്നയാളെ 16.670 ഗ്രാം MDMA യും, ഇലക്ട്രോണിക് ത്രാസും സഹിതം മുറ്റിച്ചൂർ ഉള്ള വീട്ടിൽ നിന്നും അറസ്റ് ചെയ്തത്….
വാടാനപ്പിള്ളി : കൽപണിയുടെ മറവിൽ അതിഥി തൊഴിലാളികൾക്ക് കഞ്ചാവ് വിൽപന, പ്രതി അറസ്റ്റിൽ
വാടാനപ്പിള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ വാടാനപ്പിള്ളി ചിലങ്ക എന്ന സ്ഥലത്ത് വെച്ച് ഇതര സംസ്ഥാന തൊഴിലാളി കഞ്ചാവുമായി അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ, മുർഷിദാബാദ്, മാഹള്ള ശരൺപര സ്വദേശി ലാൽട്ടു 27 വയസ്സ് എന്നയാളെയാണ് വാടാനപ്പിള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിനു ബി.എസ്, സബ് ഇൻസ്‌പെക്ടർ മുഹമ്മദ് റാഫി, സിവിൽ പോലീസ് ഓഫീസർ അലി, ഗ്രേഡ് സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഫിറോസ്, അരുൺ, ഡ്രൈവർ സിവിൽ പോലീസ് ഓഫീസർ ഷിജിത്ത്, സ്പെഷ്യൽ ബ്രാഞ്ച് ഫീൽഡ് ഓഫീസർ സുനീഷ് NR എന്നിവർ അറസ്റ്റ് ചെയ്തത്. 22.02.2025 തീയതി പുലർച്ചെ 12.30 മണിയോടെ ചിലങ്ക സെൻ്ററിന് സമീപം നിന്നിരുന്ന ലാൽട്ടുവിനെ സംശയം തോന്നി പരിശോധിച്ചതിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്.
ചാലക്കുടി : ചാലക്കുടി സ്റ്റേഷൻ പരിധിയിലെ South ജംഗ്ഷനിൽ നിന്ന് രാസ ലഹരിയായ MDMA യുമായി 2 പേരും, പോട്ടയിൽ നിന്ന് കഞ്ചാവുമായി ഒരാളും ചാലക്കുടി മാർക്കറ്റ് റോഡിൽ നിന്ന് നിരോധിത പുകയില ഉത്പന്നവുമായി ഒരാളുമാണ് അറസ്റ്റിലായത്…
ചാലക്കുടി South ൽ പോലീസ് ജീപ്പ് കണ്ട് ഓടിപ്പോകാൻ ശ്രമിച്ച പട്ടാമ്പി മുതുതല സ്വദേശി മുഹമ്മദ് ഫായിസ് 25 വയസ്, പാലക്കാട് തൃത്താല സ്വദേശി മുസ്തഫ 27 വയസ്സ് എന്നിവരെയാണ് MDMA യുമായും, പട്ടാമ്പി സ്വദേശി പുന്നാരംതൊടി മുഫീദ് 27 വയസ് എന്നയാളെ കഞ്ചാവുമായി പോട്ടയിൽ നിന്നും, കൊരട്ടി സ്വദേശി ബിജു 48 വയസ്സ് എന്നയാളെ ഹാൻസുമായി ചാലക്കുടി മാർക്കറ്റ് റോഡിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.
ചാലക്കുടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പ്രദീപ്.എൻ, ഡ്രൈവർ ASI ജിബി പി ബാലൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ ബൈജു, സിവിൽ പോലീസ് ഓഫീസർ ചഞ്ചൽ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
വലപ്പാട് : വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിൽ വലപ്പാട് മീഞ്ചന്ത സെന്ററിലെ പലചരക്ക് കടയിൽ നിന്നും 900 പാക്കറ്റ് നിരോധിത പുകയില ഉത്പന്നവുമായി ഒരാൾ അറസ്റ്റിൽ..
വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിൽ വലപ്പാട് മീഞ്ചന്ത സെന്ററിലെ പലചരക്ക് വ്യാപാര സ്ഥാപനത്തിൽ നിന്നും 900 പാക്കറ്റ് നിരോധിത പുകയില ഉത്പന്നമായ ഹാൻസുമായി കോതകുളം സ്വദേശി വലിയകത്ത് ദിലീപ് 53 വയസ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.
വലപ്പാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എബിൻ, DANSAF എസ് ഐ പ്രദീപ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ബിജു, സിവിൽ പോലീസ് ഓഫീസർമാരായ ജെസ്ലിൻ, നിശാന്ത് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കൈപ്പമംഗലം : പെരിഞ്ഞനത്ത് വെച്ച് പെരിഞ്ഞനം സ്വദേശി ചുളൂക്കാരൻ വീട്ടിൽ ഹാരിസ് 26 വയസ് എന്നയാളെയാണ് സിറിഞ്ചിൽ നിറച്ച 10 ML രാസ ലഹരിയുമായി അറസ്റ്റ് ചെയ്തത്.
ലഹരി മാഫിയക്കെതിരെ കണ്ണി മുറിയാതെ വല വിരിച്ച് നമുക്കൊരുമിച്ച് നിൽക്കാം. ലഹരിക്കെതിരെ നിങ്ങൾ തരുന്ന ഓരോ വിവരവും സുരക്ഷിതമായിരിക്കും.
ലഹരി വില്പനയും ഉപയോഗവും ശ്രദ്ധയിൽപ്പെട്ടാൽ കേരള പോലീസിന്റെ യോദ്ധാവ് വാട്സ്ആപ്പ് നമ്പർ ആയ 999 59 66666 എന്ന നമ്പറിൽ അറിയിക്കുക..
Leave a Reply