ഇരിങ്ങാലക്കുട: ബിജെപി സർക്കാർ ലോകസഭയിൽ അവതരിപ്പിച്ച ജനദ്രോഹ ബജറ്റിനെതിരെ പതിനായിരക്കണക്കിന് ജനങ്ങളെ അണിനിരത്തി സിപിഎം ഫെബ്രുവരി 25 ചൊവ്വാഴ്ച രാവിലെ 10 മണിക്ക്സംഘടിപ്പിക്കുന്ന തൃശ്ശൂർ ബിഎസ്എൻഎൽ ഓഫീസ് ഉപരോധം കേന്ദ്രസർക്കാരിനുള്ള താക്കീതായി മാറുമെന്നും. ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിന്റെ പൗരന്മാരെ ചങ്ങലയ്ക്കിട്ട് നാടുകടത്തുന്നത് നാടുകടത്തപ്പെട്ട വ്യക്തികളുടെ മാത്രമല്ല അവർ ഏതൊരു രാജ്യത്തെ പൗരന്മാരാണോ ആ ആ രാജ്യത്തിന്റെ ആത്മാഭിമാനം കൂടിയാണ് ചോദ്യം ചെയ്യപ്പെടുന്നതെന്നും അത് അഭിമാനത്തിന്റെ പ്രശ്നമായി തോന്നാത്തത് രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിക്കും അദ്ദേഹം നയിക്കുന്ന സർക്കാരിനും പ്രതിനിധാനം ചെയ്യുന്നനാണംകെട്ട രാഷ്ട്രീയത്തിനും ആശയത്തിനും മാത്രമാണെന്നും. കേരളം ഇന്ത്യയിലല്ലേ എന്ന ചോദ്യമുയർത്തി ചെങ്കൊടിയേന്തി മൂന്നുദിവസയി നഗരസഭ പ്രദേശത്തും. പൂമംഗലം. വേളൂക്കര. മുരിയാട്. കാറളം. കാട്ടൂർ. തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിലൂടെ കാൽനടയായിസംഘടിപ്പിച്ച ജാഥയുടെ സമാപന സമ്മേളനം കിഴുത്താണിയിൽ ഉദ്ഘാടനം ചെയ്തു സംസാരിച്ചുകൊണ്ട് സിപിഎം ജില്ലാ കമ്മിറ്റിയംഗം ഉല്ലാസ്കളക്കാട്ട് പറഞ്ഞു.

ഏരിയ കമ്മിറ്റി അംഗം കെ കെ സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. അഡ്വ:കെ ആർ വിജയ. വി എ മനോജ് കുമാർ. അർ എൽ ശ്രീലാൽ. കെ വി ധനേഷ് ബാബു. മല്ലിക ചാത്തുക്കുട്ടി എന്നിവർ സംസാരിച്ചു.
കാട്ടൂരിൽ നിന്ന് ആരംഭിച്ച ജാഥ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റൻ വി എ മനോജ് കുമാർ. വൈസ് ക്യാപ്റ്റൻ ആർ എൽ ശ്രീലാൽ. മാനേജർ കെ സി പ്രേമരാജൻ. ടി ജി ശങ്കരനാരായണൻ. സി ഡി സിജിത്ത്. ടി വി വിജീഷ്. ലത ചന്ദ്രൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.