
പൊന്നാനി: മാനവരാശിക്ക് മാർഗ്ഗദർശനമായ പവിത്രഗ്രന്ഥം വിശുദ്ധ ഖുർആൻ ഹൃദ്യസ്ഥമാക്കുന്നതിനും ഖുർആനിന്റെ ഉദാത്ത സന്ദേശം പ്രചരിപ്പിക്കുന്നതിനും ഹാഫിസ് അനസ് അദനിയുടെ നേതൃത്വത്തിൽ പൊന്നാനി മസ്ജിദുൽ മുസമ്മിൽ ഇജാബയിൽ ആരംഭിച്ച ഹിഫ്ളുൽ ഖുർആൻ അക്കാദമി വാർഷികവും പഠിതാക്കളെ അനുമോദിക്കലും സംഘടിപ്പിച്ചു. പരിപാടി വലിയ ജുമുഅത്ത് പള്ളി ജനറൽ സെക്രട്ടറി വി.സൈദ് മുഹമ്മദ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മുസമ്മിൽ ഇജാബ ഹിഫ്ളുൽ ഖുർആൻ അക്കാദമി ചെയർമാൻ കെ എം മുഹമ്മദ് ഖാസിംകോയ ഹാജി അധ്യക്ഷത വഹിച്ചു.
സയ്യിദ് സീതിക്കോയ തങ്ങളുടെ നേതൃത്വത്തിലുള്ള പ്രാര്ഥനയോടെയായിരുന്നു പരിപാടികളുടെ ആരംഭം.
ജൂനിയർ വിദ്യാർത്ഥികളെ മൊമെന്റോ നൽകി അനുമോദിച്ചു. വാദ്യാർത്ഥി സമാജം ഭാരവാഹികളായി മുഹമ്മദ് ഫള്ലുൽ അമീൻ (പ്രസിഡന്റ്), അബൂസാലിഹ് (സെക്രട്ടറി), അബാൻ ആസിം (ഖജാഞ്ചി) എന്നിവരെ തിരഞ്ഞെടുക്കുകയും ചെയ്തു.
ഇസ്മാഈൽ അൻവരി, റഫീഖ് സഅദി, ഉസ്മാൻ മുസ്‌ലിയാർ, കെ.എം അബ്ദുറസാഖ് ഹാജി, കെ. എം ഇബ്രാഹിം ഹാജി, പി .ഷാഹുൽ ഹമീദ് മുസ്‌ലിയാർ, ഹാജി കെ.മുഹമ്മദ് ഫൈസൽ റഹ്മാൻ, റിസൈഫ് പാലപ്പെട്ടി, ഫൈസൽ റഹ്മാൻ കാടാമ്പുഴ, ഹംസക്കുട്ടി പുത്തൂർ, കെ.അബ്ദുൽ ഖാദിർ എന്നിവർ പ്രസംഗിച്ചു.
Leave a Reply