വിള’ കൃഷി സമൃദ്ധി
പദ്ധതി

കൃഷി സമൃദ്ധിയുടെ ഭാഗമായി താനാളൂർ പഞ്ചായത്ത് നടപ്പിലാക്കുന്ന വിളയുടെ പദ്ധതിയുടെ ഭാഗമായി നടന്ന മില്ലറ്റ് ധാന്യ കൃഷി നടിൽ ഉത്സവം പ്രസിഡണ്ട് കെ എം മല്ലിക ഉദ്ഘാടനം ചെയ്യുന്നു.

താനൂർ: കൃഷി സമൃദ്ധിയുടെ ഭാഗമായി താനാളൂർ ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കുന്ന മാതൃക പദ്ധതിയായ വിളയുടെ ഭാഗമായി മില്ലറ്റ് ധാന്യങ്ങളുടെ നടീൽ ഉത്സവം സംഘടിപ്പിച്ചു.
ജീവിത ശൈലി രോഗങ്ങൾക്കുള്ള
പരിഹരമായ മില്ലറ്റ് ധാന്യ ങ്ങളുടെ വ്യാപനം ലക്ഷ്യമാക്കിയാണ്
പദ്ധതി നടപ്പിലാക്കുന്നത്.
താനാളൂർ പള്ളിപ്പടി വയലിൽ റാഗി കൃഷിയുടെ നടീൽ ആണ് നടത്തിയത്.

നടീൽ ഉത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എം. മല്ലിക ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് അംഗം മജീദ് മംഗലത്ത് അധ്യക്ഷത വഹിച്ചു.
കൃഷി ഓഫീസർ ഡോ. പി.ശില്പ മില്ലറ്റ് ധാന്യ കൃഷിരീതിയെ കുറിച്ച് വീശദികരണം നടത്തി.
ഗ്രാമ പഞ്ചായത്ത് അംഗം ടി. സൈതലവി,
മുൻ സ്ഥിരം സമിതി അധ്യക്ഷൻ കളത്തിൽ ബഷീർ ,ആസുത്രണ സമിതി അംഗം മുജീബ് താനാളൂർ, കൃഷി അസിസ്റ്റൻ്റ് അമീർ, കർഷകരായ അയ്യൂബ് പാറപ്പുറത്ത്, പി.എസ് കുഞ്ഞാലു, എൻ. അലവിക്കുട്ടി
വി.പി. സക്കീർ ,
സീനത്ത് നാസർ, പി.എസ്.ഷെഹർബാനു
ഷിഫാന ഷെഫീഖ്
എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.