തിരൂർ: ഭർത്താവിന്റെയും വീട്ടുകാരുടെയും മാനസിക, ശാരീരിക പീഡനം സഹിക്കാൻ വയ്യാതെ വീട് വിട്ടിറങ്ങിയ യുവതി കോടതിയിൽ കേസ് ഫയൽ ചെയ്ത് രണ്ട് പ്രാവശ്യം വാറണ്ട് ആവുകയും ചെയ്ത  കേസിൽ താനൂർ പോലീസ് അറസ്റ്റ് ചെയ്യുന്നില്ല എന്ന് യുവതി തിരൂരിൽ നടത്തിയ പത്രസമ്മേളനത്തിൽ ആരോപിച്ചു.

2021-ൽ പൊന്നാനി സ്വദേശിയായ വളപ്പിൽ ഹുസൈന്റെ മകൻ ജലാലുദ്ധീനെ വിവാഹം ചെയ്യുകയും ആദ്യത്തെ ഒരു മാസത്തിന് ശേഷം ജലാലുദ്ധീനും ബന്ധുക്കളും ചേർന്ന് മാസസികമായം ശാരീരികമായും പീഡിപ്പിക്കുന്നതിനാൽ ആ വീട്ടിൽ  അവിടെ നിന്നും ഇറങ്ങേണ്ടി വന്നു. അതിനിടയ്ക്ക് ഞങ്ങൾക്ക് ഒരു ആൺകുട്ടി പിറക്കുകയും ചെയ്തിരുന്നു. മാക്സിമം ഞാൻ ഭർത്ത് ഗ്യഹത്തിൽ പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും പീഡനം സഹിക്കവയ്യാതെ എനിക്ക് അവിടെ നിന്നും ഇറങ്ങേണ്ടി വന്നന്നും. അതിനിടയ്ക്ക് എനിക്ക് എന്റെ പിതാവ് വിവാഹ സമ്മാനമായി തന്ന 20 പവൻ സ്വർണ്ണം പലപ്പോഴായി ജലാലുദീൻ കൈക്കലാക്കുകയും കൂടാതെ മൂന്ന് ലക്ഷം രൂപ എന്റെ പിതാവിന്റെ കയിൽ നിന്നും കടമായി  വാങ്ങുകയും അതിന് എഗ്രിമെന്റ് എഴുതി ഒപ്പിട്ട് നൽകുകയും ചെയ്തു.ഞാൻ ഭർത്യ ഗൃഹത്തിൽ  നിന്നും വന്നതിന് ശേഷം എന്റെ 20 പവന്റെ സ്വർണ്ണവും മൂന്ന് ലക്ഷo  രൂപയും തിരിച്ച് വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ എന്നെയും എന്റെ വീട്ടുകാരെയും ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും അതിനാൽ തിരൂർ കുടുംബ കോടതിയിൽ എനിക്കും മകനും ചെലവിന് കിട്ടുന്നതിനായി M.C 355/2022-ൽ നമ്പറായും സ്വർണ്ണാഭരണങ്ങൾ തിരികെ ലഭിക്കുന്നതാനായി 0.P.864/22 നമ്പറിൽ കോടതി ഹരജിയിൽ തനിക്കും കുട്ടിക്കും 9000 രൂപ ചിലവിന് നൽകാൻ കോടതി ഉത്തരവിടുകയും ചെയ്തെങ്കിലും ജലാലുദ്ധീൻ തന്നെയും മകനെയും കൊന്നാൽ പിന്നെ ചിലവിന് തരേണ്ടല്ലോ എന്ന് പറഞ്ഞു ഫോണിലൂടെ നിരന്തരം ഭീഷണിപ്പെടുത്തുകയായിരുന്നെന്നും ഇത് വരെ അതിലേക്ക് ഒരു രൂപ പോലും ചിലവിന് തന്നീട്ടില്ലെന്നും യുവതി പറഞ്ഞു. പിന്നീട് രണ്ട് തവണ കോടതി വാറണ്ട് പുറപ്പെടുവിയെങ്കിലും വിദേശത്ത് ആയിരുന്ന ജലാലുദ്ധീൻ നാട്ടിൽ എത്തിയിട്ടും പിടികൂടാൻ താനൂർ പോലീസ് തയ്യാറായില്ലെന്നും തനിക്കും മകനും ജീവന് ഭീഷണിയുണ്ടെന്നും താനൂർ സ്വദേശിനിയായ താഴത്തേതിൽ ഫർസാന മുംതാസും പിതാവ് അഷ്റഫും പത്രസമ്മേളനത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published.