ചാലക്കുടി. കേന്ദ്രസർക്കാരിൻ്റെ ബജറ്റിൽ കേരളത്തോടുള്ള അവഗണനയും, വിദ്യഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള നിക്കം ഉപേക്ഷിക്കുക തുടങ്ങിയ അവിശ്യങ്ങൾ ഉന്നയിച്ച് സിപിഐ (എം) ചാലക്കുടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ഏരിയ കാൽനട ജാഥ ചാലക്കുടി മുൻസിപാലിറ്റിയിലും, മേലൂർ പഞ്ചായത്തിലും പൂർത്തികരിച്ചു.

ചാലക്കുടി സെൻ്ററിൽ സിപിഐ എം ചാലക്കുടി ഏരിയ കമ്മിറ്റി അംഗം അഡ്വ കെ ആർ സുമേഷ് പ്രസംഗിച്ചു. പാർട്ടി ചാലക്കുടി ഏരിയ സെക്രട്ടറി കെ.എസ് അശോകൻ ക്യാപ്റ്റൻ ആയുള്ള ജാഥയിൽ കെ.പി. തോമാസ്, സി.ജി സിനി എന്നിവർ വൈസ് ക്യാപ്റ്റൻ ആയും ഇ.എ ജയതിലകൻ മാനേജർ ആയുള്ള ജാഥക്ക് അലവി സെൻ്റർ, പോട്ട, വി ആർ പുരം, റെയിൽവേ സ്റ്റേഷൻ, മേലൂർ, കല്ലുത്തി, പൂലാനി , കുന്നപ്പിള്ളി എന്നിടങ്ങളിൽ സ്വീകരണം നൽകി സമാപന പൊതുയോഗം സി പി ഐ (എം) എറണാകുളം ജില്ല കമ്മിറ്റി അംഗം കെ. തുളസി ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published.