ഭാരതപ്പുഴ കൺവെൻഷൻ പാസ്റ്റർ കെ.കെ വിത്സൻ ഉദ്ഘാടനം ചെയ്യുന്നു.


ചേലക്കര : ഭാരതപ്പുഴ കൺവെൻഷൻ മായന്നൂർ ഭാരതപ്പുഴ മണൽപുറത്ത് ആരംഭിച്ചു. പ്രസിണ്ടൻ്റ് പാസ്റ്റർ കെ.കെ. വിത്സൻ ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് വി.എം രാജു അദ്ധ്യക്ഷത വാഹിച്ചു. സുരേഷ്ബാബു മുഖ്യപ്രഭാഷണം നടത്തി. ഇമ്മാനുവൽ, പാസ്റ്റർ ജോസ് എന്നിവർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. സെക്രട്ടറി പി.കെ. ദേവസി, വൈസ്പ്രസിഡൻ്റ് പാസ്റ്റർ പി.കെ. ജോൺസൺ , ജോയിൻ്റ് സെക്രട്ടറി പാസ്റ്റർ അജിഷ് ജോസഫ്, റോയി തോമസ്, ബിജു തടത്തിവിള എന്നിവരുടെ നേതൃത്ത്വത്തിലാണ് കൺവെൻഷൻ നടക്കുന്നത്. പ്രശസ്ത കീബോർഡിസ്റ്റ് സ്റ്റീഫൻ ദേവസിയും പങ്കെടുക്കും. വൈകിട്ട് 6 ന് നടക്കുന്ന യോഗങ്ങൾ ഞായറാഴ്ചയാണ് സമാപിക്കുന്നത്.

Leave a Reply

Your email address will not be published.