കെ.എ.ടി.എഫ് 67-ാമത് സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി നടത്തിയ തലമുറ സംഗമം ഡോ: കെ.ടി.ജലീൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.


ഡോ:കെ.ടി.ജലീൽ എം.എൽ.എ

തിരൂർ: അറബിക് ഭാഷാപഠനം ഒരു പ്രത്യേക സമുദായത്തിന് മാത്രം എന്നുള്ളതിന് പകരം ഭാഷ പഠിക്കാൻ താൽപര്യമുള്ളവർക്കെല്ലാം അതിനുള്ള അവസരമൊരുങ്ങിയത് സ്വാഗതാർഹമാണെന്ന് ഡോ.കെ.ടി.ജലീൽ എം.എൽ.എ അഭിപ്രായപെട്ടു. ലോകസാഹിത്യത്തിനും മറ്റും വലിയ സംഭാവനകൾ നൽകിയ ഭാഷയാണ് അറബി.ഒട്ടേറെ തൊഴിൽ സാധ്യതകളും അതിനുണ്ട്. എല്ലാ വിഭാത്തിലും പെട്ട ധാരാളം പേർ വർഷങ്ങളോളമായി അറേബ്യൻ രാജ്യങ്ങളിൽ ജോലി ചെയ്തുവരുന്നുണ്ട്. അതിനാൽ തന്നെ അറബി ഭാഷ എല്ലാവരും പഠിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരൂരിൽ നടക്കുന്ന 67-ാം മത് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി നടത്തിയ തലമുറ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അറബിക് അധ്യാപക തസ്തികകളിലെ വിവിധ എൻ.സി.എ ഒഴിവുകളിൽ യോഗ്യരായ അധ്യാപകരെ ലഭ്യമാകാത്തതിൻ്റെ പേരിൽ നിയമനം തടസപ്പെടാതെ തസ്തികകൾ സംരക്ഷിക്കപ്പെടണമെന്നും അതിനായി കെ.എ.ടി.എഫ് രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അറബി ഭാഷയുടെ വളർച്ചക്കും അധ്യാപകർക്ക് ആവശ്യമായ ഐ.ടി. പരിശീലനം നൽകുന്നതിലും കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ്റെ പ്രവർത്തനം മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപെട്ടു.

കെ.എ.ടി.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.എച്ച് ഫാറൂഖ് അദ്ധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ. മോയിൻകുട്ടിമാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.മുൻ സംസ്ഥാന ഭാരവാഹികളായ സി.എച്ച് ഹംസ മാസ്റ്റർ,സി.ടി.മുഹമ്മദ്, എൻ.എ.സലീം ഫാറൂഖി,എം.വി.അലികുട്ടി, ഉബൈദുള്ള താനാളൂർ, എം.പി. അബ്ദുൽഖാദർ, എൻ. കുഞ്ഞിപ്പ മാസ്റ്റർ, പി.കെ.ഷാഹുൽ ഹമീദ്, എസ്.എ.റസാഖ് എന്നിവർ സംസാരിച്ചു. കെ.എ.ടി.എഫ് സംസ്ഥാന സെക്രട്ടറി ഉമ്മർ ചെറൂപ്പ സ്വാഗതവും സംസ്ഥാന സമിതി അംഗം സി. മുഹമ്മദ് സജീബ് നന്ദിയും പറഞ്ഞു.


Leave a Reply

Your email address will not be published.