നേതാക്കളും 300 ഓളം പ്രവർത്തകരും നാഷണൽ ലീഗിൽ ചേർന്നു.

മലപ്പുറം: ഐ എൻ എൽ സംസ്ഥാന നേതൃത്വത്തിൻ്റെ വഞ്ചനാപരമായ നിലപാടിലും തെറ്റായ നയങ്ങളിലും പ്രതിഷേധിച്ച് ജില്ലയിലെ മുതിർന്ന നേതാക്കളും പ്രവർത്തകരുമടക്കം മുന്നൂറിൽ പരമാളുകൾ കൂട്ടത്തോടെ പാർട്ടിയിൽ നിന്ന്
രാജിവെച്ച് നാഷണൽ ലീഗിൽ ചേർന്നു.പ്രവർത്തിക്കാൻ തീരുമാനിച്ചതായി പത്ര സമ്മേളനത്തിൽ അറിയിച്ചു.
ഇടത് പക്ഷ മുന്നണിക്കൊപ്പമാണെന്ന് പറയുകയും രഹസ്യമായി വലത് പക്ഷ മുന്നണിയിലെ പാർട്ടികളുമായി ചർച്ച നടത്തുകയും ചെയ്ത് കൊണ്ട് സ്വന്തം അണികളെയും പൊതു സമൂഹത്തെയും ഐ എൻ എൽ നേതാക്കൾ വഞ്ചിച്ചു കൊണ്ടിരിക്കുകയാണ്. ഇടക്കാലത്ത് പാർട്ടിയിൽ ചേക്കേറുകയും നേതൃസ്ഥാനങ്ങൾ പിടിച്ചെടുക്കുകയും ചെയ്ത ഒരു പറ്റം വ്യക്തികളാണ് ഈ കൊടും ചതിക്ക് ചുക്കാൻ പിടിക്കുന്നത്. പാർട്ടിയിൽ സമീപകാലത്തുണ്ടായ പിളർപ്പിന് ചരട് വലിച്ചതും ഇതേ വ്യക്തികളാണ്. പാർട്ടിയിൽ ഐക്യവും അനുരജ്ഞനവുമുണ്ടാക്കാനുള്ള ഇടത് പക്ഷ മുന്നണി നേതൃത്വത്തിൻ്റെ അഭ്യർത്ഥനയോട് മുഖം തിരിക്കുന്നതും ഇതേ വ്യക്തികളാണ്. ഇവരെ നേതാക്കളായി അംഗീകരിക്കാനും അവരുടെ കീഴിൽ പ്രവർത്തിക്കുവാനും ആത്മാഭിമാനവും രാഷ്ട്രീയ സത്യസന്ധതയുമുള്ളവർക്ക് കഴിയില്ല. ഈ തിരിച്ചറിവിൽ നിന്നാണ് താഴെ പറയുന്ന നേതാക്കളും ജില്ലയിലെ ബഹുഭൂരിപക്ഷം പ്രവർത്തകരും പാർട്ടി വിടുന്നത്. സേട്ടു സാഹിബിൻ്റെ ആദർശ നിലപാടുകളിൽ അടിയുറച്ചു നിൽക്കുന്ന പാർട്ടിയെന്ന നിലയിൽ നാഷണൽ ലീഗിൽ ചേർന്നു പ്രവർത്തിക്കാനാണ് ഐ എൻ എല്ലിൽ നിന്ന് രാജിവെച്ചവർ തീരുമാനിച്ചിട്ടുള്ളതെന്ന് മലപ്പുറം പ്രസ്സ് ക്ലബ്ബിൽ വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിൽ വ്യക്തമാക്കി.
2025 ഫെബ്ര 27 ന് (വ്യാഴം) വൈകിട്ട് 4 മണിക്ക് മലപ്പുറം വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഹാൾ അംഗണത്തിൽ നടക്കുന്ന ലയന സമ്മേളനത്തിൽ ഐ എൻ എൽ വിട്ടു നാഷണൽ ലീഗിലേക്ക് വരുന്നവരെ സ്വീകരിക്കും. നാഷണൽ ലീഗ് സംസ്ഥാന പ്രസിഡന്റ് പ്രൊഫ: എ പി അബ്ദുൽ വഹാബ് ലയന സമ്മേളനം ഉൽഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി സി പി. നാസർ കോയ തങ്ങൾ, വൈസ് പ്രസിഡന്റ് കെ പി. ഇസ്മായിൽ, ഓർഗനൈസിംഗ് സെക്രട്ടറി എൻ കെ. അബ്ദുൽ അസീസ്, നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാലിഹ് ശിഹാബ് തങ്ങൾ, ജെയിംസ് കാഞ്ഞീരത്തിങ്ങൽ സയ്യിദ് ഷബീൽ ഹൈദ്രോസി തങ്ങൾ, സയ്യിദ് മുഹ്സിൻ ബാഫഖി തങ്ങൾ തുടങ്ങിയ നേതാക്കൾ പ്രസംഗിക്കും.
ഐ എൻ എല്ലിൽ നിന്ന് രാജിവെക്കുന്ന പാർട്ടിയുടെയും പോഷക സംഘടനകളുടെയും ഭാരവാഹികൾ
1, റഹ്മത്തുള്ള ബാവ
(ഐ എൻ എൽ. നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ,
ജില്ലാ ട്രഷറർ,
സംസ്ഥാന കൗൺസിലർ)
2, അബ്ദുൽ ലത്തീഫ്. കെ
(ഐ എൻ എൽ. ജില്ലാ വൈസ് പ്രസിഡൻ്റ്, നാഷണൽ പ്രവാസി ലീഗ് സംസ്ഥാന വൈസ്.പ്രസിഡൻ്റ്)
3, യൂസഫ് ഹാജി വി കെ.
(ഐ എൻ എൽ. തിരൂർ മണ്ഡലം ജനറൽ സെക്രട്ടറി, സംസ്ഥാന കൗൺസിലർ)നേതാക്കളും 300 ഓളം പ്രവർത്തകരും നാഷണൽ ലീഗിൽ ചേർന്നു.
4, ഷറഫുദ്ദീൻ കല്ലിങ്ങൽ
(ഐ എൻ എൽ. തിരൂർ മണ്ഡലം പ്രസിഡൻ്റ്, സംസ്ഥാന കൗൺസിലർ)
5, സലീം ഹാജി കക്കാടൻ
(ഐ എൻ എൽ. തവനൂർ മണ്ഡലം പ്രസിഡൻ്റ്, ജില്ലാ സെക്രട്ടറി, സംസ്ഥാന കൗൺസിലർ.)
6.അബ്ദുൽ അസീസ് എൻ വി.
(ഐ എൻ എൽ. തിരൂരങ്ങാടി മണ്ഡലം പ്രസിഡൻ്റ്, സംസ്ഥാന കൗൺസിലർ)
7, ഷാജി ശമീർ പാട്ടശേരി
(നാഷണൽ യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ്, ഐ എൻ എൽ. സംസ്ഥാന കൗൺസിലർ)
8,കമറുദ്ദീൻ തയ്യിൽ ( നാഷണൽ യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ്)
9, റഫീഖ് വെട്ടം
(നാഷണൽ യൂത്ത് ലീഗ് ജില്ലാ ട്രഷറർ)
10.മജീദ് വെള്ളൂർ
(നാഷണൽ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി അംഗം)
11, നൗഷാദ് തൂത
(ഐ എൻ എൽ. പെരിന്തൽമണ്ണ മണ്ഡലം പ്രസിഡന്റ് )
12, മുഹമ്മദ് അലി വേങ്ങര
(ഐ എൻ എൽ. വേങ്ങര മണ്ഡലം വൈസ് പ്രസിഡൻ്റ്)
13, മുഹമ്മദ് കുട്ടി കല്ലിങ്ങൽ
ഐ എൻ എൽ. വള്ളിക്കുന്ന് മണ്ഡലം പ്രസിഡൻ്റ് )
14, സാജുദീൻ
ഐ എൻ എൽ. വള്ളിക്കുന്ന് മണ്ഡലം സെക്രട്ടറി)
15, കുഞ്ഞിമുഹമ്മദ് മുഴിയിൽ
നാഷണൽ ലേബർ യൂണിയൻ ജില്ലാ സെക്രട്ടറി)
16, ബാപ്പു ആനക്കയം
(നാഷണൽ ലേബർ യൂണിയൻ ജില്ലാ വൈസ് പ്രസിഡൻ്റ് )
17, നൗഷാദ് തിരൂർ
നാഷണൽ ലേബർ യൂണിയൻ ജില്ലാ സെക്രട്ടറി, ഐ എൻ എൽ. തിരൂർ മുനിസിപ്പൽ സെക്രട്ടറി)
പത്ര സമ്മേളനത്തിൽ പങ്കെടുക്കുന്നവർ
1, സി എച്ച്. മുസ്തഫ ( നാഷണൽ ലീഗ് ജില്ലാ വർക്കിങ് പ്രസിഡന്റ്)
2, പി കെ എസ്. മുജീബ് ഹസ്സൻ (നാഷണൽ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി)
3, കെ. അബ്ദുൽ ലത്തീഫ്, ( ഐ എൻ എൽ. ജില്ലാ വൈസ് പ്രസിഡന്റ് )
4, വി കെ. യൂസുഫ് ഹാജി (ഐ എൻ എൽ. സംസ്ഥാന കൗൺസിലർ, തിരൂർ മണ്ഡലം ജനറൽ സെക്രട്ടറി )
5, എൻ വി. അബ്ദുൽ അസീസ് ( ഐ എൻ എൽ. സംസ്ഥാന കൗൺസിലർ, തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ്,)


Leave a Reply