
തിരൂർ:വിശുദ്ധ ഖുർആൻ മഹാദ്ഭുതങ്ങളുടെ കലവറയാണെന്നും ഖുർആൻ പാരായണം ചെയ്യുമ്പോൾ നമുക്കു മുൻപിൽ അനേകം അറിവുകളിലേക്കുള്ള വാതായനങ്ങൾ തുറക്കപ്പെടുമെന്നും
പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ പറഞ്ഞു.
തിരൂർ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഉണ്ണിയാൽ സിറ്റി പ്ലാസ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച
“വിശുദ്ധ ഖുർആൻ സദസ്സ് ” ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Lനിറമരുതൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റും സ്വാഗത സംഘം ചെയർമാനുമായ ഇസ്മായിൽ പുതുശ്ശേരി അധ്യക്ഷത വഹിച്ചു.
കുറുക്കോളി മൊയ്തീൻ എം.എൽ.എ മുഖ്യാതിഥിയായിരുന്നു.
പാണക്കാട് കുടുംബത്തിലെ ഇളം തലമുറയിൽ നിന്നും ഖുർആൻ മനപാഠമാക്കി സനദ് സ്വീകരിച്ച സയ്യിദ് മിയാസലി ശിഹാബ് തങ്ങൾ,സയ്യിദ് സിദ്ഖലി ശിഹാബ് തങ്ങൾ,സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ,സയ്യിദ് അലി ദിൽദാർ
ശിഹാബ് തങ്ങൾ എന്നിവർക്ക് സ്നേഹാദരം നൽകി.
അബുദാബി ഗ്രാൻ്റ് മസ്ജിദിലെ മുൻ മുഅദ്ദിനും വെല്ലൂർ ബാഖിയാത്തുസ്സ്വാലിഹാത്തിലെ പ്രൊഫസറുമായ ഡോ. അഹമ്മദ് നസീം ബാഖവി, മിസ്അബ് കൊടുവള്ളി,തിരൂരിലെ
സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ സ്മാരക ഹിഫ്ളുൽ ഖുർആൻ കോളേജിലെ ഹാഫിള് മുഹമ്മദ് മിഫസലുൽ ഹുദ,തിരൂർ പഴങ്കുളങ്ങരയിലെ
ഐ.പി അഹമ്മദ് കുട്ടി മാസ്റ്റർ
സ്മാരക ഹിഫ്ളുൽ ഖുർആൻ കോളേജിലെ ഹാഫിള് മുഹമ്മദ് ഫർഹാൻ,മുഹമ്മദ് ഷിബിൻ എന്നീ പ്രശസ്തരായ ഖാരിഉകൾ വിശുദ്ധ ഖുർആൻ വിവിധ ശൈലികളിൽ പാരായണം ചെയ്തു.
തുടർന്ന് പ്രശസ്ത ട്രൈനറും പ്രഭാഷകനുമായ
ഡോ.സുലൈമാൻ മേൽപത്തൂർ ഉദ്ബോധന പ്രഭാഷണം നിർവ്വഹിച്ചു.
സിറ്റിപ്ലാസ ഓഡിറ്റോറിയത്തിൻ്റെ ഉടമ പി.പി ബഷീർ ഹാജിക്ക് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ സ്നേഹോപഹാരം സമ്മാനിച്ചു.
സയ്യിദ് എ എസ് കെ തങ്ങൾ , പി എ റഷീദ്,കെ.എൻ മുത്തുക്കോയ തങ്ങൾ, എം അബ്ദുള്ളക്കുട്ടി, പി.പി അബ്ദുറഹ്മാൻ , ഇ.കെ മുഹ്തസിം ബില്ല , കെ. എം നൗഫൽ , എം.എ റഫീഖ്, നൗഷാദ് അന്നാര , വി കെ റഷീദ് പ്രസംഗിച്ചു.
പി എ റസാഖ് , പി.കെ ഖമറുദ്ധീൻ , അഷ്റഫ് കരുമരക്കൽ, കെ. എസ് ബദ്റുദ്ദീൻ , കരീം വെട്ടം, നൂറുദ്ദീൻ പൂക്കയിൽ ,അൻവർ മുട്ടനൂർ, തെയ്യമ്പാടി കുഞ്ഞിപ്പ,അക്ബർ ഉണ്ണിയാൽ, മുസ്തഫ പോക്ളാത്ത് പി.പി അഫ്സൽ, നൗഫൽ യുവ നഗർ, ശരീഫ് ഹാജി ചാരാത്ത്, കെ പി ബാപ്പു ഹാജി,ആരിഫ് കാളാട്,ശരീഫ് എന്ന ബാവ, ചാരാത്ത് കുഞ്ഞിപ്പ, കെ.സി ബാവ, മാനു പുതിയകടപ്പുറം, മുഹമ്മദ് ചേലാട്ടു,മുൻഷീർ കെ, ശറഫുദ്ധീൻ കടവത്ത്, ഹാരിസ് വള്ളികാഞ്ഞിരം,ഷുഹൈബ് പുതിയ കടപ്പുറം, ബഷീർ ചക്കാലക്കൽ, ഷാഫി കോരങ്ങത്ത്,ആഫിയ നൗഫൽ, ആരിഫ, സീനത്ത്, വഹീന, സകീന, നജ്മ ബില്ല, ഹംദൂനത്ത്,റസീന എന്നിവർ നേതൃത്വം നൽകി.
Leave a Reply