
കണ്ണൂര്‍:രാഷ്ട്രീയത്തിലും ജീവിതത്തിലും പ്രഭാഷണങ്ങളിലും അധ്യാപനജീവിതത്തിലും ഉള്‍പ്പടെ കൈവരിച്ച എല്ലാ മേഖലകളിലും ഉത്കൃഷ്ട മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച വ്യക്തിയാണ് വാണിദാസ് എളയാവൂര് എന്ന് മുന്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. നവതിയിലേക്ക് പ്രവേശിച്ച വാണിദാസ് എളയാവൂരിന് കണ്ണൂര്‍ സീനിയര്‍ ജര്‍ണലിസ്റ്റ്സ് ഫോറം നല്കിയ ആദരസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുല്ലപ്പള്ളി.
അടിയുറച്ച ഗാന്ധിയനായ അദ്ദേഹം തന്റേതായ രാഷ്ട്രീയത്തില്‍ ഉറച്ച് നിന്നു.കോണ്‍ഗ്രസ്സിന്റെ ദേശീയരാഷ്ട്രീയമായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രഭാഷണങ്ങളുടെ തുടക്കം.പിന്നെ പരന്നവായനിയിലൂടെ നേടിയ അറിവും അനുഭവവും കൊണ്ട് അദ്ദേഹത്തിന്റെ വാഗ്മിത ഒരു വലിയ ആരാധകനിരയെ ഉണ്ടാക്കിയെടുത്തു മുല്ലപ്പള്ളി പറഞ്ഞു.കേരളത്തിനകത്തും പുറത്തും മാത്രമല്ല ഇന്ത്യക്ക് പുറത്തും ആ പ്രഭാഷണംകേള്‍ക്കാന്‍ വലിയ ജനക്കൂട്ടമെത്തി. ഇസ്ലാമിക പ്രഭാഷകരെപ്പോലും അത്ഭുതപ്പെടുത്തുന്ന രീതിയിലായിരുന്നു വാണിദാസ് പ്രവാചകന്റെ സന്ദേശങ്ങളെ കുറിച്ച് അവതരിപ്പിച്ചത്. അറബ് രാഷ്ട്രങ്ങളില്‍ നാലഞ്ചുമണി്ക്കൂര് നീണ്ട വാഗ്ധോരണിയായി ആ പ്രഭാഷണങ്ങള്‍. പലരും അറിയാത്തത് പോലെ മികച്ച പത്രപ്രവര്‍ത്തകനുമായിരുന്നു വാണിദാസ്.മുല്ലപ്പള്ളി പറഞ്ഞു.
സീനിയര്‍ ജര്‍ണലിസ്റ്റ്സ് ഫോറം പ്രസിഡന്റ് കെ. ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു .വാണിദാസിന്റെ വിവിധ മേഖലകളിലുള്ള സംഭാവനകളെ കുറിച്ച് മാധ്യമപ്രവര്‍ത്തകരായ പി.ഗോപി, ഇ.എം അഷറഫ്.പി.പി ശശീന്ദ്രന് എന്നിവര്‍ സംസാരിച്ചു. മേയര്‍ മുസ്ലിംഗ് മഠത്തില്‍, ഡപ്യൂട്ടിമേയര്‍ പി.ഇന്ദിര,ഡി.സി.സി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ്ജ്,സി.പി.ഐ ജില്ലാ സെക്രട്ടറി പി.സന്തോഷ്കുമാര്‍. ബി.ജെ.പി.ജില്ലാ പ്രസിഡന്റ് കെ.കെ വിനോദ്കുമാര്‍,എന്‍.സി.പി നേതാവ് കെ.എ.ഗംഗാധരന്, കോണ്‍ഗ്രസ് എസ്.സംസ്ഥാന സെക്രട്ടറി യു.ബാബുഗോപിനാഥ്, പി.ടി.ജോസ്,ചേംബര്‍ പ്രസിഡന്റ് ടി.കെ രമേഷ്കുമാര്‍,ജില്ലാ പഞ്ചായത്തംഗം സുരേഷ്ബാബു,ജവഹര്‍ ലൈബ്രറി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ.ടി.ഒ മോഹനന്,കണ്ണൂര്‍ പ്രസ്ക്ലബ്ബ് പ്രസിഡന്റ് സി.സുനില്‍കുമാര്‍,സീനിയര്‍ ജര്‍ണലിസ്റ്റ്സ് ഫോറം സെക്രട്ടറി എം വി പ്രസാദ്, ധനഞ്ജയന് എന്നിവര്‍ സംസാരിച്ചു.

Leave a Reply